താൾ:GaXXXIV6-1.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 100 --

യുണ്ടാക്കുന്നതെങ്ങനേ?" എന്നു സംശയിച്ചു പറ
ഞ്ഞപ്പോൾ യഹോവ: "എന്റെ കൈ കുറുകിപ്പോ
യോ? എന്റെ വാക്കിൻപ്രകാരം വരുമോ ഇല്ലയോ
എന്നു നോക്കിക്കൊൾ്ക" എന്നരുളിച്ചെയ്തു.

പിന്നേ ദൈവം ഒരു കാറ്റിനെ അയച്ചു കടലിൽ
നിന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മേൽ വരുത്തി
അവ പാളയത്തിന്നു ചുററും ഭൂമിയിൽനിന്നു രണ്ടു
മുളം ഉയരത്തിൽ പറന്നുകൊണ്ടിരുന്നു. ജനം രണ്ടു
ദിവസം മുഴുവനും കാടകളെ പിടിച്ച കൂട്ടി ഭക്ഷിച്ചു
തീരും മുമ്പേ കഠിനബാധ ഉണ്ടായി, ഏറിയ ആളു
കൾ മരിച്ചു. അവരെ അവിടേ തന്നെ കുഴിച്ചിട്ടതി
നാൽ ആ സ്ഥലത്തിന്നു ദുൎമ്മോഹികളുടെ ശവക്കു
ഴികൾ എന്നു പേർ വരികയും ചെയ്തു.

വേദോക്തം.

ഇവ എല്ലാം തത്സമയത്തു താന്താന്റെ തീൻ നല്കുവാൻ നിന്നെ
പാൎത്തിരിക്കുന്നു. സങ്കീത്തനം ൧൦൪, ൨൭.

൨൭. ഒറ്റുകാർ.
(൪. മോശെ ൧൩. ൧൪.)

1. ഇസ്രയേല്യർ ഫാറാൻ വനത്തിൽ എത്തി
യപ്പോൾ മോശെ ഓരോ ഗോത്രത്തിൽനിന്നു ഓരോ
പുരുഷനെ നിശ്ചയിച്ചു കനാൻ ദേശത്തിന്റെ ഗു
ണദോഷങ്ങളെയും ആ ദേശവാസികളുടെ അവസ്ഥ
യേയും അന്വേഷിച്ചറിയേണ്ടതിന്നു അവരെ പറ
ഞ്ഞയച്ചു. അവർ തെക്കേയതിരിൽനിന്നു പുറപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/104&oldid=197034" എന്ന താളിൽനിന്ന് ശേഖരിച്ചത്