താൾ:GaXXXIV5a.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൩. Psalms, LXXIII. 93

4 അവൎക്കു മരണത്തോളം വ്യഥകൾ ഇല്ല
അവരുടേ ഊറ്റം തടി വെച്ചു;

5 മൎത്യന്റേ അദ്ധ്വാനത്തിൽ അവർ കൂടുകയും
മനുഷ്യരോട് ഒന്നിച്ചു തല്ലുകൊൾ്കയും ഇല്ല.

6 അതുകൊണ്ടു ഡംഭം അവൎക്കു കണ്ഠാഭരണവും
സാഹസം പുതെപ്പുമായി.

7 തൻ കണ്ണു മേദസ്സിൽ തുടിച്ചും
ഹൃദയത്തിലേ ഭാവനകൾ വഴിഞ്ഞും കാണുന്നു.

8 അവർ ഇളിച്ചു വല്ലാത്ത പീഡകളെ ഉരിയാടും
ഉയരത്തിൽനിന്നു സംസാരിക്കും;

9 തങ്ങളുടേ വായി സ്വൎഗ്ഗത്തിൽ ആക്കും
അവരുടേ നാവു ഭൂമിയിൽ പെരുമാറും.

10 അതുകൊണ്ടു (ദുഷ്ടൻ) തന്റേ ജനത്തെ ഇതിലേക്കു തിരിപ്പിക്കും,
അവർ നിറയ വെള്ളം ഊമ്പുകയും:

11 ഹോ ദൈവത്തിന് എങ്ങനേ തിരിയും
അത്യുന്നതന്ന് അറിവുണ്ടോ എന്നു പറകയും ചെയ്യും.

12 കണ്ടാലും ഇപ്രകാരം ദുഷ്ടന്മാർ
നിത്യം നിൎഭയരായി പ്രാപ്തിയെ വൎദ്ധിപ്പിച്ചു.

13 എന്നാൽ എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചതും
നിൎദോഷത്തിൽ കുരങ്ങളെ കഴുകിയതും വെറുതേ അത്രേ;

14 ഞാൻ എല്ലാനാളും തല്ലുകൊണ്ടു താനും.
എന്റേ ശിക്ഷ രാവിലേ രാവിലേ (തട്ടും).

15 അവർ കണക്കേ ഞാനും വൎണ്ണിക്കട്ടേ എന്നു ഞാൻ ചൊല്കിലോ
അല്ലയോ നിന്റേ മക്കളുടേ തലമുറയോട് ഇതാ ഞാൻ ദ്രോഹിച്ചു പോയി.

16 ആയതു ബോധിപ്പാൻ ഞാൻ നണ്ണികൊണ്ടു
എൻ കണ്ണുകളിൽ അതു വ്യസനമായതു

17 ഞാൻ ദേവന്റേ വിശുദ്ധസ്ഥലങ്ങളിൽ പുക്കു
അവരുടേ അവസാനം വിവേചിക്കുംവരേ തന്നേ.

18 വഴുതലുള്ളതിൽ അത്രേ നീ അവരെ ആക്കുന്നു
ഇടിപൊടിയോളം അവരെ വീഴിക്കുന്നു.

19 ക്ഷണത്തിൽ അവർ പാഴായി പോയി
അറുതി വന്നു മെരുൾ പൂണ്ടു സന്നമായത് എങ്ങനേ!

20 ഉണരുമ്പോൾ കിനാവിന്നൊത്തവണ്ണം;
കൎത്താവേ നീ ജാഗരിച്ചാൽ അവരുടേ ബിംബത്തെ നിരസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/95&oldid=188964" എന്ന താളിൽനിന്ന് ശേഖരിച്ചത്