താൾ:GaXXXIV5a.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 Psalms, LXXIII. സങ്കീൎത്തനങ്ങൾ ൭൩.

17 അവന്റേ പേർ എന്നും ഉണ്ടായിരിക്ക!
സൂൎയ്യൻ കാണ്കേ തൻ നാമം തഴെച്ചു പോരും
അവനെകൊണ്ടു തങ്ങളെ അനുഗ്രഹിക്കയും
സൎവ്വജാതികൾ അവനെ ധന്യൻ എന്നു സ്തുതിക്കയും ചെയ്ക!

തനിച്ച് അത്ഭുതങ്ങളെ ചെയ്യുന്ന ഇസ്രയേലിൻ ദൈവമായ
യഹോവ എന്ന ദൈവം അനുഗ്രഹിക്കപ്പെടാവു അവ
ന്റേ തേജോനാമം എന്നും അനുഗ്രഹിക്കപ്പെടാക
സൎവ്വഭൂമിയും അവന്റേ തേജസ്സിനാൽ നിറയുമാറാക!
(൪ മോശ ൧൪, ൨ ൧) ആമെൻ, ആമെൻ!
ഇശ്ശായി പുത്രനായ ദാവിദിന്റേ പ്രാൎത്ഥനകൾ അവസാനിച്ചു.

മൂന്നാം കാണ്ഡം, ൭൩ - ൮൯:
ആസാഫ് (൭൩ - ൮൩) കോരഹ്യർ
മുതലായവരുടേ മിശ്രകീൎത്തനങ്ങൾ.

൭൩. സങ്കീൎത്തനം.

ദുഷ്ടന്മാരുടേ ഭാഗ്യത്താൽ വളരേ ചഞ്ചലിച്ച ശേഷം ദൈവം ഭക്തവത്സ
ലൻ എന്നു ബോധിച്ചു (൨) ആ ഭാഗ്യം കാണ്കയാൽ (൧൨) പരീക്ഷകൾ വന്നതു
വൎണ്ണിച്ചു (൧൫) തന്നെത്താൻ ആക്ഷേപിച്ചു കൃപയെ വാഴ്ത്തി (൨൫)ദൈവരക്ഷ
യിൽ ആശ്രയിച്ചുകൊണ്ടതു (കാലം: ൩൭. ൪൯. സങ്കീ.).

ആസാഫിൻ കീൎത്തന.

1 ഇസ്രയേലിന്നു ദൈവം സാക്ഷാൽ നല്ലവനത്രേ,
ഹൃദയശുദ്ധിയുള്ളവൎക്കു തന്നേ.

2 ഞാനോ അല്പം കുറയ എന്റേ കാലുകൾ ഇടറി
ഏകദേശം എൻ അടികൾ വഴുതിപ്പോയി.

3 കാരണം ദുഷ്ടരുടെ സൌഖ്യം കാണ്കേ
ഗൎവ്വികളിൽ എനിക്ക് എരിവു തോന്നി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/94&oldid=188963" എന്ന താളിൽനിന്ന് ശേഖരിച്ചത്