താൾ:GaXXXIV5a.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൨. Psalms, LXXII. 91

2 അവൻ തിരുജനത്തോടു നീതിയിലും
നിന്റേ ദീനരോടു ന്യായത്തിലും വിസ്തരിക്ക!

3 മലകൾ ജനത്തിന്നു സമാധാനം വഹിക്കാക,
കുന്നുകൾ കൂടേ നീതിയാൽ!

4 ജനത്തിലേ ദീനന്മാൎക്ക് അവൻ വിധിച്ചു
ദരിദ്രന്റേ മക്കളെ രക്ഷിച്ചു
പീഡിപ്പിക്കുന്നവനെ ഞെരിച്ചുകളക!

5 സൂൎയ്യനുള്ളളവും
ചന്ദ്രൻ കാണേ തലമുറതലമുറയോളവും നിന്നെ ഭയപ്പെടുമാറാക!

6 (അരിഞ്ഞ) പുല്പാട്ടിലേ മഴ പോലേ
ഭൂമിമേൽ കോരി ചൊരിയുന്ന മാരി കണക്കേ അവൻ ഇഴിഞ്ഞു വരിക!

7 അവന്റേ നാളുകളിൽ നീതിമാൻ തെഴുക്കുക
ചന്ദ്രൻ ഇല്ലാതാകുംവരേ സമാധാനപൂൎത്തിയും (ആക).

8 സമുദ്രം മുതൽ സമുദ്രം വരേയും
നദിമുതൽ ഭൂമിയറ്റങ്ങളോളവും അവൻ അധികരിക്ക!

9 അവന്റേ മുമ്പിൽ മരുവാസികൾ വണങ്ങുകയും
അവന്റേ ശത്രുക്കൾ പൂഴി നക്കുകയും,

10 തൎശിശിലും ദ്വീപുകളിലും അരചരായവർ വഴിപാടു വെക്കയും
ശബാസബാ ഇവറ്റിൻ രാജാക്കന്മാർ സമ്മാനം അൎപ്പിക്കയും,

11 അവനെ സകല രാജാക്കന്മാർ കുമ്പിടുകയും
സൎവ്വജാതികൾ സേവിക്കയും ചെയ്യും.

12 കാരണം അലറുന്ന ദരിദ്രനെയും
സഹായി ഇല്ലാത്ത ദീനനെയും അവൻ ഉദ്ധരിക്കും.

13 എളിയവനെയും അഗതിയെയും
ആദരിച്ചു ഭരിദ്രരുടേ ദേഹികളെ രക്ഷിക്കും;

14 തുയര സാഹസങ്ങളിൽനിന്ന് അവരുടേ പ്രാണനേ വീണ്ടുകൊള്ളും
അവരുടേ രക്തം അവന്റേ കണ്ണുകൾ്ക്കു വിലയേറും.

15 അപ്പോൾ (ദീനൻ) ഉയൎത്തു വന്നു ശബാസ്വൎണ്ണത്തിൽനിന്ന് അവന്നു കൊ
നിത്യം അവനു വേണ്ടി പ്രാൎത്ഥിക്കയും [ടുക്കയും
ദിനമ്പ്രതി അവനെ അനുഗ്രഹിക്കയും ചെയ്ക.

16 അപ്പോൾ ദേശത്തിൽ ധാന്യസമൃദ്ധി ഉണ്ടാക
മലമുകളിൽ അവന്റേ വിളവ് ലിബനോനെ പോലേ കിരുകിരുക്ക
ഭൂമിയിലേ സസ്യം പോലേ ഊരുകളിൽ (ആൾ) പൂക്കുക.


7*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/93&oldid=188962" എന്ന താളിൽനിന്ന് ശേഖരിച്ചത്