താൾ:GaXXXIV5a.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൯. Psalms, LXIX. 87

ഞാൻ മുഴുകായ്കയും
എൻ പകയരിൽനിന്നും നീർകയങ്ങളിൽനിന്നും ഒഴിഞ്ഞു വരികയും,

16 ജലപ്രവാഹം എന്നെ മുക്കായ്കയും അഗാധം മിഴുങ്ങായ്കയും
കിണറ് എന്മേൽ വായടെക്കായ്കയും ആക!

17 യഹോവേ, എനിക്കുത്തരം തരേണമേ, നിന്റേ ദയ നല്ലതല്ലോ!
നിൻ കനിവിൻ പെരുമെക്കു തക്കവണ്ണം എങ്കലേക്ക് തിരിഞ്ഞു,

18 അടിയനിൽനിന്നു മുഖം മറെക്കാതെ
എനിക്കു ഞെരുങ്ങുകയാൽ വിരഞ്ഞു ഉത്തരം കല്പിക്കേണമേ!

19 എൻ ദേഹിയോട് അണഞ്ഞ് അതിനെ വീണ്ടെടുക്ക,
എൻ ശത്രുക്കൾ നിമിത്തം എന്നെ വിമോചിക്ക!

20 എൻ നിന്ദയും നാണവും ലജയും നീ അറിഞ്ഞു,
എന്റേ മാറ്റാന്മാർ ഒക്കയും നിന്റേ സമക്ഷത്തല്ലോ.

21 നിന്ദ എൻ ഹൃദയത്തെ ഉടെച്ചു,
അയ്യോഭാവത്തിന്നു ഞാൻ കാത്തിരുന്നു, അതില്ല,
ആശ്വസിപ്പിക്കുന്നവരെ (കാത്തു), കാണ്മാനില്ല താനും.

22 എന്റേ ആഹാരമായി അവർ പിത്തം തന്നു
എൻ ദാഹത്തിൽ കാടി കുടിപ്പിച്ചു.

23 അവരുടേ മുമ്പിലേ, മേശ കണിയും
നിൎഭയന്മാൎക്കു കുടുക്കുമാക!

24 അവരുടേ കണ്ണുകൾ കാണാതവണ്ണം ഇരുണ്ടു പോക,
അവരുടേ ഇടുപ്പുകളെ നിത്യം ആടിക്ക!

25 നിന്റേ ഈറൽ അവരുടേ മേൽ പകരുക,
നിൻ കോപത്തിൻ ജ്വലനം അവരോട് എത്തുക!

26 അവരുടേ കെട്ടകം പാഴാക,
അവരുടേ കൂടാരങ്ങളിൽ നിവാസി ഇല്ലാതേ ചമക!

27 നീ അടിച്ചവനെയല്ലോ അവർ വേട്ടയാടി,
നീ വെട്ടിയവരുടേ ദുഃഖത്തെ അവർ കഥയാക്കും.

28 അവരുടേ അകൃത്യത്തോട് അകൃത്യം കൂട്ടുക,
നിന്റേ നീതിയിൽ അവർ പ്രവേശിക്കരുതേ;

29 ജീവപപുസ്തകത്തിൽനിന്ന് അവർ മായ്ക്കപ്പെടുകയും
നീതിമാന്മാരോടു കൂടേ എഴുതപ്പെടായ്കയും വേണം!

30 ഞാനോ എളിയവനും ദുഃഖിതനും എങ്കിലും
ദൈവമേ, നിന്റേ രക്ഷ എന്നെ ഉയരത്താക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/89&oldid=188956" എന്ന താളിൽനിന്ന് ശേഖരിച്ചത്