താൾ:GaXXXIV5a.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 Psalms, LXV. സങ്കീൎത്തനങ്ങൾ ൬൫.

11 നീതിമാൻ യഹോവയിൽ സന്തോഷിച്ച് ആശ്രയിക്കയും
ഹൃദയനേരുള്ളവർ എല്ലാം പ്രശംസിക്കയും ചെയ്യും.

൬൫.സങ്കീൎത്തനം.

പ്രാൎത്ഥന കേൾ്ക്കുന്ന ദൈവം (൬) സൎവ്വം ഭരിക്കുന്നവനായി വിളങ്ങുന്നത
ല്ലാതേ (൧൦) മഴ പൊഴിച്ചു കൃഷി വിളയിച്ചതിനാലും സ്തുത്യൻ.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തനയാകുന്ന പാട്ടു.

2 ദൈവമേ, നിണക്കു ചിയോനിൽ മിണ്ടായ്കയും സ്തോത്രവും (യോഗ്യം),
നിണക്കു നേൎച്ച ഒപ്പിക്കാക.

3 പ്രാൎത്ഥന കേൾ്പവനേ,
നിന്നോളം എല്ലാ ജഡവും ചെല്ലും.

4 അകൃത്യങ്ങളുടേ കണക്ക് എന്റേ പ്രാപ്തിയെ ലംഘിക്കുന്നു,
ഞങ്ങളുടേ ദ്രോഹങ്ങളോ നീയേ മറെക്കുന്നു. [ധന്യൻ;

5 നിൻ പ്രാകാരങ്ങളിൽ പാൎപ്പാൻ നീ തെരിഞ്ഞെടുത്ത് അടുപ്പിക്കുന്നവൻ
നിൻ ആലയമാകുന്ന വിശുദ്ധമന്ദിരത്തിലേ നന്മകളാൽ ഞങ്ങൾ തൃപ്തരാ
[യിചമക!

6 ഞങ്ങളുടേ രക്ഷാദൈവമേ,
ഭൂമിയുടേ അറുതികൾക്ക് ഒക്കയും
ദൂരസ്ഥരുടേ കടലിന്നും ആശ്രയാസ്പദമായുള്ളോവേ,
നീതിയിൽ ഭയങ്കരങ്ങളെ കാട്ടി നീ ഞങ്ങൾ്ക്ക ഉത്തരം തരുന്നു;

7 നിന്റേ ഊക്കിനാൽ മലകളെ സ്ഥാപിച്ചും
വീൎയ്യത്താൽ അര കെട്ടി നില്പോനേ,

8 സമുദ്രങ്ങളുടേ നാദം, തിരകളുടേ മുഴക്കം,
കുലങ്ങളുടേ കോലാഹലം എല്ലാം ശമിപ്പിക്കുന്നവനേ!

9 നിൻ അടയാളങ്ങളിൽനിന്ന് അറ്റങ്ങളിലേ നിവാസികൾ ഭയപ്പെടുന്നു,
ഉദയാസ്തമാനങ്ങളുടേ ദിക്കുകളെ നീ ആൎപ്പിക്കുന്നു.

10 നീ ഭൂമിയെ സന്ദൎശിച്ചു വഴിയുമാറാക്കി സമ്പത്തു പൊഴിക്കുന്നു,
ദൈവത്തിൻ തോടു വെള്ളം നിറഞ്ഞതു.
ഇപ്രകാരം ഭൂമിയെ നിവിൎത്തുകയാൽ അവരുടേ ധാന്യം നീ നിവിൎത്തുന്നു.

11 അതിൻ ചാലുകളെ നനെച്ചു കട്ടകളെ നികത്തി
മാരികൊണ്ട് ഉരുക്കി അതിലേ മുളവു നീ അനുഗ്രഹിക്കുന്നു.

12 നിന്റേ ഉദാരതയുടേ വൎഷത്തെ നീ കിരീടം അണിയിക്കുന്നു;
നിന്റേ (തേർ) വടുക്കൾ മെദസ്സ് തൂകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/82&oldid=188946" എന്ന താളിൽനിന്ന് ശേഖരിച്ചത്