താൾ:GaXXXIV5a.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 Psalms, LXIII. സങ്കീൎത്തനങ്ങൾ ൬൩.

9 എല്ലാ സമയത്തും, ജനമേ, അവനെ തേറുവിൻ,
അവന്മുമ്പിൽ ഹൃദയം പകരുവിൻ,
ദൈവം നമുക്ക് ആശ്രയം. (സേല)

10 വായു മാത്രമേ മനുഷ്യമക്കൾ, പുരുഷപുത്രന്മാർ കപടം തന്നേ,
തുലാസ്സിൽ കയറിയാൽ അവർ ഒക്കത്തക്ക വായുവിലും (കനം കുറയും).

11 ഏഴകോഴയിൽ ആശ്രയിക്കാതേ കവൎന്നതിൽ മയങ്ങി പോകായ്വിൻ,
പ്രാപ്തി തഴെച്ചാലും അതിൽ മനസ്സ് വെക്കൊല്ല!

12 ഒന്നു ദൈവം ഉര ചെയ്തു, രണ്ടുരു ഞാൻ കേട്ടിതു:
ശക്തി ദൈവത്തിനെന്നും,

13 കൎത്താവേ, ദയ, നിണക്ക് എന്നും ഉള്ളതു.
സാക്ഷാൽ അവനവനു തൻക്രിയെക്കു തക്കവണ്ണം നീ പകരം ചെയ്യും.

൬൩. സങ്കീൎത്തനം.

ദേവസാമീപ്യം വാഞ്ഛിച്ചു വാഴ്ത്തി രക്ഷ ആശിച്ചു (൫) ദേവസംസൎഗ്ഗനി
ശ്ചയത്താലേ (൧൦) ശത്രുസംഹാരം ദൎശിച്ചതു.
ദാവിദിൻ കീൎത്തന; അവൻ യഹൂദാമരുവിൽ ഇരിക്കയിൽ.
(൨ ശമു. ൧൫, ൨൮)

2 ദൈവമേ, നീ എൻ ദേവൻ, നിന്നെ ഞാൻ തേടിക്കൊൾ്വൂ,
നിണക്കായി എൻ ദേഹി ദാഹിച്ചു
വരണ്ട ദേശത്തിൽ, എൻ ജഡം നിണക്കായി കാംക്ഷിക്കുന്നു,
വെള്ളമില്ലാതേ തളൎന്നിട്ടു തന്നേ.

3 അപ്രകാരം നിന്റേ ശക്തിയും തേജസ്സും ഞാൻ കണ്ടുകൊണ്ടു
ശുദ്ധസ്ഥലത്തിൽ നിന്നെ ദൎശിച്ചു.

4 കാരണം ജീവനെക്കാളും നിൻ ദയ നല്ലു;
എൻ അധരങ്ങൾ നിന്നെ പുകഴും.

5 അപ്രകാരം എൻ ജീവനിൽ തന്നേ ഞാൻ നിന്നെ അനുഗ്രഹിക്കും,
തിരുനാമത്തിൽ എൻ കൈകളെ ഉയൎത്തും.

6 നെയിമജ്ജകളാൽ എന്ന പോലേ എൻ ദേഹി മൃഷ്ടമാകും,
ആൎപ്പെഴും അധരങ്ങളാൽ എൻ വായി സ്തുതിക്കും.

7 എൻ കിടക്കമേൽ നിന്നെ ഓൎത്താൽ
യാമങ്ങളോളം നിന്റെ ധ്യാനിക്കുന്നു.

8 നീ എനിക്കു സഹായമായല്ലോ,
നിന്റേ ചിറകുകളിൻ നിഴലിൽ ആൎത്തുകൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/80&oldid=188943" എന്ന താളിൽനിന്ന് ശേഖരിച്ചത്