താൾ:GaXXXIV5a.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൨. Psalms, LXII. 77

4 നീ എനിക്ക് ആശ്രയസ്ഥാനമായല്ലോ,
ശത്രുവിൻ മുമ്പിൽ ശക്തിയുള്ള ഗോപുരം തന്നേ.

5 നിന്റേ കൂടാരത്തിൽ ഞാൻ യുഗങ്ങളോളം കുടിപാൎപ്പു,
നിന്റേ ചിറകുകളുടേ മറയിൽ ആശ്രയിപ്പാറാക. (സേല)

6 കാരണം എന്റേ നേൎച്ചകളെ, ദൈവമേ, നീ കേട്ടു
തിരുനാമത്തെ ഭയപ്പെടുന്നവരുടേ അവകാശത്തെ തന്നു.

7 രാജാവിൻ നാളുകളോടു നാളുകളെ നീ കൂട്ടുക,
അവന്റേ ആണ്ടുകൾ തലമുറ തലമുറയായിട്ടു (പെരുകുക).

8 അവൻ ദൈവമുമ്പിൽ എന്നും വസിക്ക!
ദയയും സത്യവും അവനെ കാപ്പാൻ നിയമിക്ക!

9 എങ്കിലോ ദിനം ദിനം എൻ നേൎച്ചകളെ ഒപ്പിച്ചുകൊണ്ടു
തിരുനാമത്തെ ഞാൻ നിത്യം കീൎത്തിക്കും.

൬൨. സങ്കീൎത്തനം.

ബഹു ശത്രുക്കളാൽ പീഡിതനായി ദൈവത്തിങ്കൽ സ്വാസ്ഥ്യം അന്വേഷി
ച്ചു (൬) അവനെ ഏകശരണം എന്നു പ്രശംസിച്ചു (൧൦) അന്യാശ്രയം എപ്പേരും
തള്ളിപ്പാടിയതു (സ. ൩. ൪൦ കാലത്തിൽ).

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (സ. ൩൯);
ദാവിദിൻ കീൎത്തന.

2 ദൈവത്തിങ്കലേക്കു മാത്രം എൻ ദേഹി മിണ്ടാതിരിക്കുന്നു,
എൻ രക്ഷ അവനിൽ നിന്നത്രേ;

3 അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ പെരിക കുലുങ്ങുകയില്ല.

4 ചാഞ്ഞ ഭിത്തിയും ഉലെച്ച മതിലും എന്നപോലേ
ഒാരാളെ കൊള്ള എല്ലാവരും തള്ളിയലെച്ചു വധിക്കുന്നത് എത്രോടം?

5 അവന്റേ ഉന്നതിയിൽനിന്ന് ഉന്തി തള്ളുവാൻ മാത്രം
അവർ മന്ത്രിച്ചു കപടം രുചിക്കുന്നു,
വായ്കൊണ്ട് അനുഗ്രഹിച്ചു ഉള്ളു കൊണ്ടു ശപിക്കും. (സേല)

6 ദൈവത്തിന്നായി മാത്രം എൻ ദേഹി മിണ്ടായ്ക,
എൻ പ്രത്യാശ അവനിൽനിന്നത്രേ;

7 അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ കുലുങ്ങുകയില്ല.

8 എൻ രക്ഷണയും തേജസ്സും ദൈവത്തിന്മേൽ അത്രേ,
എൻ ശക്തിയുള്ള പാറയും ആശ്രയസ്ഥാനവും ദൈവത്തിൽ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/79&oldid=188941" എന്ന താളിൽനിന്ന് ശേഖരിച്ചത്