താൾ:GaXXXIV5a.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 Psalms, LIX. സങ്കീൎത്തനങ്ങൾ ൫൯.

11 പ്രതിക്രിയയെ കണ്ടിട്ടു നീതിമാൻ സന്തോഷിച്ചു
ദുഷ്ടന്റേ രക്തത്തിൽ അടികളെ കഴുകും.

12 നീതിമാനു ഫലം ഉണ്ടു താനും, [പറയും.
ഭൂമിയിൽ വിസ്തരിക്കുന്ന ദൈവം ഉണ്ടു താനും എന്നു മനുഷ്യൻ (അന്നു)

൫൯. സങ്കീൎത്തനം.

ദുഷ്ടന്മാർ നിൎദ്ദോഷനെ ഹിംസിക്കയാൽ ന്യായവിധിയെ അപേക്ഷിച്ചും
(൭) നിശ്ചയമായി ആശിച്ചും (൧൧) അവരുടെ താഴ്ചയെ യാചിച്ചും (൧൫) പ്രാൎത്ഥ
നാനിവൃത്തിയിൽ ആശ്രയിച്ചും പാടിയതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ.
ശൌൽ അയച്ചവർ ദാവിദിനെ കൊല്ലുവാൻ അവന്റേ ഭവനം കാത്ത
പ്പോൾ ദാവിദിന്റേ നിധി (൧ ശമു. ൧൯, ൧൧ ).

2 എൻ ദൈവമേ, എന്നെ ശത്രുക്കളിൽനിന്ന് ഉദ്ധരിച്ചു
എന്റേ എതിരാളികളിൽനിന്നു ഉയൎന്നിലത്താക്കുക;

3 അതിക്രമം പ്രവൃത്തിക്കുന്നവരിൽനിന്ന് എന്നെ ഉദ്ധരിച്ചു
രക്തപുരുഷരിൽനിന്നു രക്ഷിക്കേണമേ!

4 കണ്ടാലും യഹോവേ, അവർ എന്റേ പ്രാണനായി പതിയിരുന്നു
ശക്തിമാന്മാർ എന്നെക്കൊള്ളേ ഒരുമിക്കുന്നത്
എന്റേ ദ്രോഹവും എൻ പാപവും കൂടാതേയല്ലോ;

5 എന്നിൽ കുറ്റം ഇല്ലാതേ കണ്ട് അവർ ഓടി ഒരുങ്ങി നില്ക്കുന്നു,
എന്നെ എതിരേല്പാൻ ഉണൎന്നു നോക്കുക!

6 സൈന്യങ്ങളുടയ ദൈവമായ യഹോവേ, ഇസ്രയേലിൻ ദൈവമേ,
നീയോ എല്ലാ ജാതികളെയും സന്ദൎശിപ്പാൻ ജാഗരിക്കേണമേ,
അരുതാതേ തോല്പിക്കുന്നവരോട് ഒക്കയും കൃപ ചെയ്യൊല്ലാ! (സേല)

7 സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും.

8 ഇതാ വായികൊണ്ടു പൊഴിക്കും,
അവരുടേ അധരങ്ങളിൽ വാളുകൾ (ഉണ്ടു),

9 ആർ കേൾ്ക്കുന്നു എന്നുണ്ടുപോൽ.
നീയോ യഹോവേ, അവരെ കുറിച്ചു ചിരിക്കയും
സകല ജാതികളെയും പരിഹസിക്കയും ചെയ്യും.

10 എന്റേ ശക്തിയായുള്ളോവേ, ഞ്ചാൻ നിണക്കായി സൂക്ഷിച്ചു നോക്കും,
ദൈവമല്ലോ എനിക്കുയൎന്നിലം.-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/76&oldid=188937" എന്ന താളിൽനിന്ന് ശേഖരിച്ചത്