താൾ:GaXXXIV5a.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൮. Psalms, LVIII. 73

9 എൻ തേജസ്സേ, ഉണരുക,
വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!

10 കൎത്താവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും,
കുലങ്ങലിൽ നിന്നെ കീൎത്തിക്കും.

11 കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളോളവും
നിൻ സത്യം ഇളമുകിലോളവും വലുതു (൩൬, ൬).

12 ദൈവമേ, സ്വൎഗ്ഗങ്ങൾക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!

൫൮. സങ്കീൎത്തനം.

വ്യാജമുള്ള അധികാരികൾ, ഹിംസിക്കയാൽ (൭) ദൈവത്തിന്റേ ന്യായവി
ധിയെ അപേക്ഷിച്ച് ആശിച്ചു സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ല (൫൭). ദാവിദിന്റേ നിധി.

2 മനുഷ്യപുത്രരേ, നിങ്ങൾ ന്യായം ഉരെച്ചും
നേർ വിധിച്ചും കൊൾ്വാൻ നിജമായി ഊമരോ?

3 അത്രയല്ല ഹൃദയത്തിൽ നിങ്ങൾ വക്രതകളെ പ്രവൃത്തിക്കുന്നു,
നിങ്ങളുടേ കൈകളുടേ സാഹസത്തെ ദേശത്തിൽ തൂക്കി കൊടുക്കുന്നു.

4ദുഷ്ടന്മാർ ഗൎഭത്തിലേ മാറിപോയി,
കള്ളം പറയുന്നവർ ഉദരം മുതൽ തെറ്റിപ്പോയി;

5 സൎപ്പവിഷത്തിൻ പന്തിയിൽ അവൎക്കു വിഷം ഉണ്ടു,
ആഭിചാരങ്ങളെ കെട്ടുവാൻ വിദഗ്ദ്ധരെങ്കിലും

6 മന്ത്രക്കാരുടേ ശബ്ദം കേൾ്ക്കാത്ത
പൊട്ട അണലി പോലേ അവൻ ചെവിടടെക്കും.

7 ദൈവമേ, അവരുടേ വായിലേ പല്ലുകളെ തകൎക്ക,
കോളരികളുടേ ദംഷ്ട്രകളെ പൊട്ടിക്ക, യഹോവേ!

8 ഒലിക്കുന്ന വെള്ളമ്പോലേ അവർ വാൎന്നുപോകും,
താൻ അമ്പുകളെ പ്രയോഗിച്ചാൽ മുനയറ്റപ്രകാരം ആകും.

9 ഉരുകിപോകുന്ന അച്ചുപോലേ കടന്നു പോകും,
സ്ത്രീയിന്ന് അഴിഞ്ഞ കരുവായി വെയിലിനെ കാണാ.

10 നിങ്ങളുടേ കലങ്ങൾ മുൾക്കൊള്ളികളെ അറിയുമ്മുമ്പേ
ദൈവം ഊതി പച്ചയും ചൂടും ആയതിനോട് അവനെ പാറ്റിക്കളയും.


6

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/75&oldid=188935" എന്ന താളിൽനിന്ന് ശേഖരിച്ചത്