താൾ:GaXXXIV5a.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൬ Psalms, LVI. 71

24 നീയോ, ദൈവമേ, അവരെ ഗുഹയുടേ ആഴത്തിൽ ഇഴിയുമാറാക്കും,
രക്തങ്ങളും ചതിയും പൂണ്ടുള്ള പുരുഷന്മാർ തങ്ങളുടേ വാഴനാൾ പാതി
ഞാനോ നിങ്കൽ തേറിക്കൊള്ളും. [യോളം എത്തുകയും ഇല്ല;

൫൬. സങ്കീൎത്തനം.

ശത്രുക്കൾ ഞെരുക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചു (൬) ദുഷ്ടരുടേ ശിക്ഷ
യും സ്വരക്ഷയും അപേക്ഷിച്ചു (൧൦) നിശ്ചയമായി ആശിച്ചു (൧൩) സ്തുതിചതു.

സംഗീതപ്രമാണിക്കു, ദൂരസ്ഥന്മാരിൽ മിണ്ടാത്ത പ്രാവിന്മേൽ; ഫലിഷ്ടർ
ഗാഥിൽ വെച്ച് അവനെ പിടിച്ചാറേ ദാവിദിന്റേ നിധി. (൧ശമു. ൨ ൧, ൧൪)

2 ദൈവമേ, മൎത്യൻ എന്റേ നേരേ കപ്പുന്നതാകയാൽ
എന്നോടു കൃപചെയ്യേണമേ!
നുകരുന്നവൻ നാളെല്ലാം എന്നെ പീഡിപ്പിക്കുന്നു.

3 എന്റേ എതിരികൾ നാൾ എല്ലാം എന്നെ കപ്പുന്നു,
അനേകർ ഉയൎന്നു എന്നെ നുകരുന്നു സത്യം.

4 ഭയപ്പെടും നാളിലോ
ഞാൻ നിന്നെ തേറും.

5 ദൈവത്താൽ ഞാൻ അവന്റേ വചനത്തെ പ്രശംസിക്കും;
ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല,
ജഡം എന്നോട് എന്തു ചെയ്യും?

6 അവർ എൻ കാൎയ്യത്തെ നാളെല്ലാം കുഴക്കുന്നു,
അവരുടേ വിചാരങ്ങൾ ഒക്കെയും എന്റേ തിന്മെക്കത്രേ.

7 അവർ ഒരുമിക്കയും ഒളിക്കയും
എന്റേ പ്രാണനായി കാത്തിരിക്കുമ്പോലേ എൻ മടമ്പുകളെ സൂക്ഷിക്ക

8 അകൃത്യത്താൽ അവൎക്ക് വിടുവിപ്പ് ഉണ്ടാകുമോ? [യും ചെയ്യുന്നു.
ദൈവമേ, കോപത്താലേ വംശങ്ങളെ ഇറക്കി കളക!

9 എൻ മണ്ടിപ്പോക്കിനെ നീയേ എണ്ണിയിരിക്കുന്നു,
എൻ കണ്ണുനീർ നിൻ തുരുത്തിയിൽ ഇട്ടുകൊൾ്ക!
അവ നിന്റേ പുസ്തകത്തിൽ അല്ലയോ?

10 അന്നു ഞാൻ വിളിക്കുംനാൾ എന്റേ ശത്രുക്കൾ പിൻതിരിയും,
ദൈവം എനിക്കു തന്നേ എന്നുള്ളതു ഞാൻ അറിഞ്ഞു.

11 ദൈവത്താൽ ഞാൻ വചനത്തെ പ്രശംസിക്കും,
യഹോവയിൽ വചനത്തെ പ്രശംസിക്കും.

12 ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?--

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/73&oldid=188933" എന്ന താളിൽനിന്ന് ശേഖരിച്ചത്