താൾ:GaXXXIV5a.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 Psalms, LV. സങ്കീൎത്തനങ്ങൾ ൫൫.

11 അവർ രാവും പകലും അതിന്റേ മതിലുകളിന്മേൽ ചുറ്റി പോകുന്നു;
അകൃത്യവും സങ്കടവും അതിൻ ഉള്ളിൽ ഉണ്ടു.

12 കിണ്ടങ്ങൾ അത്രേ അതിന്റേ അകത്തു,
ഉപദ്രവവും ചതിയും അതിന്റേ അങ്ങാടിയിൽനിന്നു നീങ്ങാ.

13 എന്നെ അല്ലോ നിന്ദിക്കുന്നതു ശത്രുവല്ല,
അങ്ങനേ ആയാൽ സഹിക്കാം;
എന്റേ നേരേ വമ്പിച്ചത് എന്റേ പകയനല്ല,
അ൨ങ്കൽനിന്ന് ഒളിച്ചുകൊള്ളാം.

14 നിയോ ഇനിക്കു തുല്യമൎത്യൻ എന്നു മതിക്കപ്പെട്ടു,
എന്റേ തോഴനും പരിചയക്കാരനും തന്നേ!

15 നാം ഒന്നിച്ചു മധുര രഹസ്യത്തിൽ ആയി,
കോലാഹലത്തിൽ ദേവാലയത്തേക്കു നടന്നു പോരുന്നവർ.

16 സംഹാരങ്ങൾ അവരുടേ മേൽ ആക,
അവർ ജീവനോടേ പാതാളത്തിൽ ഇറങ്ങുക! (൪മോ. ൧൬, ൩൩)
കാരണം അവരുടേ കുടിയിരിപ്പിലും ഉള്ളത്തിലും ദോഷങ്ങൾ ഉണ്ടു.

17 ഞാൻ ദൈവത്തോടു നിലവിളിക്കും,
യഹോവ എന്നെ രക്ഷിക്കയുമാം.

18 സന്ധ്യയും ഉഷസ്സും ഉച്ചെക്കും ഞാൻ ചിന്തിച്ചും മുറയിട്ടും കൊള്ളും,
എന്നാൽ അവൻ എൻ ശബ്ദത്തെ കേൾക്കും.

19 അവർ അനേകരുമായി എന്നോട് ഏററിട്ടും എന്നെ ആക്രമിക്കുന്നതിൽ
അവൻ സമാധാനത്തോടേ എൻ ദേഹിയെ വീണ്ടെടുക്കുന്നു.

20 ദേവൻ കേട്ടു അവൎക്ക് ഉത്തരം കൊടുക്കും,
പൂൎവ്വത്തിൽ തന്നേ ഇരുന്നിരിപ്പവൻ-(സേല)
മാറ്റങ്ങൾ കൂടാതേ, ദൈവത്തെ ഭയപ്പെടാത്തവൎക്കു തന്നേ.

21 തന്റേ ഇണങ്ങരുടേ നേരേ (ആ ദുഷ്ടൻ) കൈകളെ നീട്ടി തന്റേ സഖ്യത്തെ തീണ്ടിച്ചു.

22 അവന്റേ വായിലേ വെണ്ണമൊഴികൾ മെഴുത്തവ എങ്കിലും
അവന്റേ ആന്തരം പോരത്രേ;
അവന്റേ വാക്കുകൾ എണ്ണയിൽ മൃദുത്വം ഏറിയവ എങ്കിലും
ഊരിയ വാളുകൾ തന്നേ.

23 യഹോവയുടേ മേൽ നിന്റേ അംശത്തെ എറിക,
അവൻ നിന്നെ പോറ്റും
നീതിമാന് എന്നേക്കും കുലുക്കം ഇടുകയും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/72&oldid=188931" എന്ന താളിൽനിന്ന് ശേഖരിച്ചത്