താൾ:GaXXXIV5a.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE

BOOK OF PSALMS.

സങ്കീൎത്തനങ്ങൾ.

ഒന്നാം കാണ്ഡം, ൧- ൪൧:

ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ.

൧. സങ്കീൎത്തനം.

ദേവഭക്തരേ അനുഗ്രഹവും (൪) ദുഷ്ടരേ നിഗ്രഹവും.

1 ദുഷ്ടരുടേ അഭിപ്രായത്തിൽ നടക്കാതേയും
പാപികളുടേ വഴിയിൽ നില്ക്കാതേയും
പരിഹാസക്കാരുടെ ഇരിപ്പിൽ ഇരിക്കാതേയും,

2 യഹോവയുടേ ധൎമ്മോപദേശത്തിൽ അത്രേ ഇഷ്ടം ഉണ്ടായി
അവന്റേ വേദത്തിൽ രാപ്പകൽ ധ്യാനിച്ചും കൊള്ളുന്ന പുരുഷൻ ധന്യൻ.

3 ആയവൻ നീൎത്തോടുകൾ്ക്കരികിൽ നട്ടതായി
തല്ക്കാലത്തു ഫലം കാച്ചും
ഇല വാടാതേയും ഉള്ള മരത്തോട് ഒക്കും.
അവൻ ചെയ്യുന്നത് ഒക്കയും സാധിക്കും.

4 ദുഷ്ടന്മാർ അങ്ങനെ അല്ല,
കാറ്റു പാറ്റുന്ന പതിർ പോലേ അത്രേ.

5 ആകയാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടേ സഭയിലും നിവിരുകയില്ല.

6 കാരണം യഹോവ നീതിമാന്മാരുടേ വഴിയെ അറിയുന്നു,
ദുഷ്ടരുടേ വഴി കെടുകേ ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/7&oldid=188815" എന്ന താളിൽനിന്ന് ശേഖരിച്ചത്