താൾ:GaXXXIV5a.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 Psalms, XLVI. XLVII. സങ്കീൎത്തനങ്ങൾ ൪൬. ൪൭

൪൬. സങ്കീൎത്തനം.

സ്വജനത്തിൻ രക്ഷിതാവു (൫) വിശുദ്ധനഗരത്തെ പാലിച്ചതിന്നു (൯)
സ്തോത്രം. (കാലം യശ. ൩൭, ൩൬)

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ പാട്ടു; കന്യാരാഗത്തിൽ.

2 ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു,
ക്ലേശങ്ങളിൽ അവൻ തുണ എന്ന് ഏറ്റം കാണപ്പെട്ടവൻ.

3 അതുകൊണ്ടു ഭൂമിയെ മാറ്റുകിലും
സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും നാം ഭയപ്പെടുക ഇല്ല.

4 അതിലേ വെള്ളങ്ങൾ പതെച്ചു മുഴങ്ങി
മലകൾ അതിന്റേ ഡംഭത്താൽ ഇളകി പോകട്ടേ! (സേല)

5 ഒരു നദി ഉണ്ടു, അതിന്റേ കാലുകൾ
മഹോന്നതന്റേ പാൎപ്പിടങ്ങളാൽ വിശുദ്ധമായ ദേവനഗരത്തെ സന്തോ

6 ദൈവം അവളുടേ ഉള്ളിൽ ഉണ്ടു, അവൾ ഇളകുകയില്ല; [ഷിപ്പിക്കുന്നു. പുലൎച്ചെക്കു തന്നേ ദൈവം അവളെ തുണെക്കും.

7 ജാതികൾ മുഴങ്ങി രാജ്യങ്ങൾ കുലുങ്ങി,
അവൻ തൻ ഒലിയെ കേൾ്പിച്ചു ഭൂമിയും ഉരുകുന്നു.

8 സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു,
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)

9 അല്ലയോ നിങ്ങൾ വന്നു
ഭൂമിയിൽ സംഹാരങ്ങൾ ചെയ്ത യഹോവയുടേ അത്ഭുതങ്ങളെ ദൎശിപ്പിൻ!

10 ഭൂമിയറ്റത്തോളം യുദ്ധങ്ങളെ ശമിപ്പിച്ചു
വില്ലൊടിച്ചു കുന്തം പൊട്ടിച്ചു തേരുകളെ തീയിൽ ചുട്ടുകളയുന്നു.

11 നിങ്ങൾ വിട്ടടങ്ങി ഞാൻ തന്നേ ദൈവം എന്നും
ജാതികളിൽ ഉയരുന്നു ഭൂമിയിൽ ഉയരുന്നു എന്നും അറിഞ്ഞു കൊൾ്വിൻ!

12 സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു, [(൨. നാള. ൩൨, ൨൩)
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)

൪൭. സങ്കീൎത്തനം.

സ്വജാതിയെ രക്ഷിച്ചു ജയം കൊടുത്തിട്ടു (൬) സ്വൎഗ്ഗത്തിൽ മടങ്ങി പോയ
വനെ സൎവ്വഭൂമിയും സ്തുതിക്കേണം.

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ കീൎത്തന.

2 സകല വംശങ്ങളും കൈക്കൊട്ടുവിൻ,
ആൎപ്പൊലി കൊണ്ടു ദൈവത്തിന്നു ഘോഷിപ്പിൻ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/62&oldid=188916" എന്ന താളിൽനിന്ന് ശേഖരിച്ചത്