താൾ:GaXXXIV5a.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൪ . Psalms, XLIV. 57

2 ദൈവമേ, ഞങ്ങൾ ചെവികളാൽ കേട്ടു,
നീ പിതാക്കന്മാരുടേ നാളുകളിൽ
പുരാണദിവസങ്ങളിൽ ചെയ്ത പ്രവൃത്തിയെ അവർ ഞങ്ങളോട് വൎണ്ണിച്ചതു:

3 തൃക്കൈ കൊണ്ടു നീ ജാതികളെ നീക്കി ഇവരെ നട്ടു,
കുലങ്ങളെ കെടുത്തു ഇവരെ പരത്തി;

4 തങ്ങളുടേ വാൾകൊണ്ടല്ലല്ലോ അവർ ദേശത്തെ അടക്കി,
സ്വഭുജമല്ല അവരെ രക്ഷിച്ചതു,
നിന്റേ വലങ്കൈയും ഭുജവും തിരുമുഖത്തിൻ വെളിച്ചവും അത്രേ;
കാരണം നിണക്ക് അവർ തൂചിച്ചു.

5 ദൈവമേ, നീ തന്നേ എന്റേ രാജാവു,
യാക്കോബിൻ രക്ഷകളെ കല്പിക്കേണമേ!

6 നിന്നാൽ ഞങ്ങൾ മാറ്റാന്മാരെ ഉന്തും ( ൫ മോ. ൩൩, ൧൭),
തിരുനാമത്താൽ ഞങ്ങളുടേ എതിരികളെ ചവിട്ടും.

7 ഞാനല്ലോ എന്റേ വില്ലിലല്ല തേറുവതു,
എന്റേ വാളല്ല എന്നെ രക്ഷിപ്പതു;

8 ഞങ്ങളേ മാറ്റാന്മാരിൽനിന്നു നീ അത്രേ രക്ഷിച്ചു
ഞങ്ങളുടേ പകയരെ നാണിപ്പിച്ചതു.

9 എല്ലാ നാളും ഞങ്ങൾ ദൈവത്തിൽ പ്രശംസിച്ചു പോന്നു
തിരുനാമത്തെ എന്നും വാഴ്ത്തും. (സേല)

10 എന്നിട്ടും നീ ഞങ്ങളെ വെറുത്തു അമ്പരപ്പിക്കയും
ഞങ്ങളുടേ സൈന്യങ്ങളോടു കൂട പുറപ്പെടാതിരിക്കയും,

11 മാറ്റാന്മുമ്പാകേ ഞങ്ങളെ പിന്തിരിയുമാറാക്കുകയും
ഞങ്ങടേ പകയർ തങ്ങൾ്ക്കായി കവരുകയും,

12 നീ ഞങ്ങളെ ഭക്ഷണത്തിന്നാടുപോലേ ആക്കി
ജാതികളിൽ ചിന്നിക്കയും,

13 നിൻ ജനത്തെ അസാരത്തിന്നു വിറ്റു
അവരുടേ വിലകൊണ്ടു ധനം പെരുക്കാതേ ഇരിക്കയും,

14 ഞങ്ങളെ അയല്ക്കാരിൽ നിന്ദയും
ചുറ്റുമുള്ളവൎക്കു ഹാസ്യവും ഇളപ്പവും ആക്കുകയും,

15 ഞങ്ങളെ ജാതികളിൽ പഴഞ്ചൊല്ലും
കുലങ്ങളിൽ തലക്കുലുക്കലും ആക്കിതീൎക്കയും ചെയ്യുന്നു.

16 എന്റേ അമ്പരപ്പു ദിവസേന എന്റേ മുമ്പിൽ ആയി
മുഖത്തിൻ ലജയും എന്നെ മൂടിയതു.

3

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/59&oldid=188912" എന്ന താളിൽനിന്ന് ശേഖരിച്ചത്