താൾ:GaXXXIV5a.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 Psalms, XLIII, XLIV. സങ്കീൎത്തനങ്ങൾ ൪൩. ൪൪.

10 എന്നെ മറന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?
എന്നു എന്റേ പാറയാകുന്ന ദൈവത്തോടു ഞാൻ പറയട്ടേ.

11 എന്റേ മാറ്റാന്മാർ: നിൻ ദൈവം എവിടേ എന്നു എല്ലാനാളും എന്നോടു
എന്നെ അസ്ഥികളെ തകൎപ്പോളം നിന്ദിക്കുന്നു. [പറകയാൽ

12എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത് എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.

൪൩ . സങ്കീൎത്തനം.


1 ദൈവമേ, എനിക്കു ന്യായം വിധിക്ക!
ഭക്തിയില്ലാത്ത ജാതിയോട് എന്റേ വ്യവഹാരത്തെ വാദിക്ക,
ചതിയും അക്രമവും ഉള്ള പുരുഷനിൽനിന്ന് എന്നെ വിടുവിക്ക!

2 എന്തെന്നാൽ എന്റേ ശരണദൈവം നീ തന്നേ;
നീ എന്നെ തള്ളി വിടുന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?

3 നിന്റേ വെളിച്ചത്തെയും സത്യത്തെയും ഇങ്ങ് അയക്കുക!
അവ എന്നെ നടത്തി നിന്റേ വിശുദ്ധ മലയിലേക്കും
നിന്റേ പാൎപ്പിടത്തേക്കും എന്നെ വരുത്തുക!

4 എന്നാൽ ഞാൻ ദൈവത്തിൻ ബലിപീഠത്തോളം
എന്റേ ആനന്ദസന്തോഷമാകുന്ന ദേവങ്കലേക്കു പ്രവേശിച്ചു
ദൈവമേ, എൻ ദൈവമേ, നിന്നെ വീണമേൽ വാഴ്ത്തും.

5 എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത്എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെ അല്ലോ എന്റേ മുഖത്തിൻ രക്ഷകളും എന്റേ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.


൪൪ . സങ്കീൎത്തനം.

എദോമ്യയുദ്ധത്തിൽ ഇസ്രയേൽ (സങ്കീ. ൬൦.) പണ്ടത്തേ ഉപകാരങ്ങളെ
ഓൎത്തു (൫) ആശ്രയിച്ചു (൧൦) തൽക്കാലസങ്കടം (൧൮) ദൈവനാമം നിമിത്തം
വന്നതു കൊണ്ടു (൨൪) രക്ഷ അപേക്ഷിക്കുന്നു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ ഉപദേശപ്പാട്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/58&oldid=188910" എന്ന താളിൽനിന്ന് ശേഖരിച്ചത്