താൾ:GaXXXIV5a.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 Psalms, XXXVII. സങ്കീൎത്തനങ്ങൾ ൩൭.

3 (ദൈവം) അക്രമത്തെ കണ്ടെത്തും പകെക്കും എന്നുള്ളതിനെ തൊട്ടു
അവൻ തനിക്കു താൻ മുഖസ്തുതി പറയുന്നു.

4 അവന്റേ വായിലേ വാക്കുകൾ അകൃത്യവും ചതിയും തന്നേ,
ബോധം കൊൾ്വതും നന്മ ചെയ്വതും അവൻ ഒഴിച്ചിട്ടുണ്ടു.

5 കിടക്കമേലും അവൻ അകൃത്യം ചിന്തിക്കും.
നന്നല്ലാത്ത വഴിയിൽ താൻ നിന്നുകൊള്ളും,
ദോഷത്തെ മാത്രം വെറുക്കുന്നില്ല.

6 യഹോവേ, നിന്റേ ദയ വാനങ്ങളിലേക്കും
നിൻ വിശ്വാസ്യത ഇളമുകിലോളവും (എത്തുന്നു);

7 നിന്റേ നീതി ദേവമലകളോട് ഒക്കുന്നു,
നിൻ ന്യായവിധികൾ ൨ലിയ ആഴി തന്നേ;
യഹോവേ, മനുഷ്യരെയും മൃഗങ്ങളെയും നീ രക്ഷിക്കുന്നു.

8 നിൻ ദയ എത്ര വിലയേറിയതു, ദൈവമേ!
മനുഷ്യപുത്രർ നിന്റേ ചിറകുകളുടേ നിഴലിൽ ആശ്രയിച്ചുംകൊള്ളുന്നു.

9 നിന്റേ ഭവനത്തിലേ പുഷ്ടിയാൽ അവർ തോഞ്ഞു വരും,
നിൻ ഭോഗങ്ങളുടേ പുഴയാൽ നീ അവരെ കുടിപ്പിക്കുന്നു.

10 കാരണം നിന്നോടത്രേ ജീവന്റേ ഉറവാകുന്നു,
നിന്റേ വെളിച്ചത്തിൽ ഞങ്ങൾ വെളിച്ചം കാണും.

11 നിന്നെ അറിയുന്നവൎക്കു നിൻ ദയയെയും
ഹൃദയനേരുള്ളവൎക്ക് നിൻ നീതിയെയും നീട്ടേണമേ!

12 ഡംഭിന്റേ കാൽ എന്മേൽ മെതിക്കയും
ദുഷ്ടരുടേ കൈ എന്നെ ആട്ടുകയും അരുതേ!

13 അതാ അകൃത്യം പ്രവൃത്തിക്കുന്നവർ വീണു തള്ളിപ്പോകുന്നു,
എഴുനീല്പാൻ കഴികയും ഇല്ല.

൩൭. സങ്കീൎത്തനം.

ദുഷ്ടൎക്കു ക്ഷണിക ഭാഗ്യം കണ്ടാലും അസൂയ തോന്നാതേ ദൈവത്തിൻ തീൎച്ച
യെ ആശിച്ചു കാത്തിരിക്കേണ്ടതു. അകാരാദി.

ദാവിദിന്റേതു.

1 അക്രമക്കാർ നിമിത്തം ചൂടു പിടിക്കയും
വക്രത ചെയ്യുന്നവരിൽ എരിഞ്ഞുപോകയും അരുതേ!

2 പുല്ലു പോലേ അല്ലോ അരിയപ്പെടും
പച്ച ചീര കണക്കേ വാടും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/48&oldid=188897" എന്ന താളിൽനിന്ന് ശേഖരിച്ചത്