താൾ:GaXXXIV5a.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൫. Psalms, XXXV. 43

13 ജീവനെ ആഗ്രഹിച്ചു
നല്ലതു കാണുന്ന നാളുകളെ സ്നേഹിക്കുന്ന ആൾ ആർ?

14 തിന്മയിൽനിന്നു നിൻ നാവിനെയും
ചതി ചൊല്വതിൽനിന്ന് അധരങ്ങളെയും സൂക്ഷിക്ക!

15 ദോഷത്തോട് അകന്നു ഗുണം ചെയ്ക,
സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തേരുക!

16 നീതിമാന്മാരിലേക്കു യഹോവാകണ്ണുകളും
അവരുടേ കൂക്കിലേക്ക് അവന്റേ ചെവികളും ആകുന്നു;

17 പൊല്ലാത്തതു ചെയ്യുന്നവരുടേ ഓൎമ്മയും ഭൂമിയിൽനിന്നു ഛേദിച്ചുകളവാൻ
യഹോവയുടെ മുഖം അവൎക്ക് എതിരേ ആകുന്നു.

18 ഭഗ്ന ഹൃദയമുള്ളവൎക്കു യഹോവ സമീപസ്ഥൻ,
ആത്മാവ് ചതഞ്ഞവരെ അവൻ രക്ഷിക്കും.

19 മുറവിളിക്കുമ്പോൾ യഹോവ കേട്ടു
അവരെ സകല ക്ലേശങ്ങളിൽനിന്നും ഉദ്ധരിക്കുന്നു.

20 വളരേ തിന്മകൾ നീതിമാനും ഉണ്ടു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ ഉദ്ധരിക്കും;

21 (വിശേഷിച്ച്) അവന്റേ എല്ലുകളെ ഒക്കയും താൻ കാക്കുന്നു,
അതിൽ ഒന്നും ഒടികയില്ല.

22 ശഠനെ തിന്മ കൊല്ലും,
നീതിമാന്റേ പകയരിൽ കുറ്റം തെളിയും.

23 സ്വദാസരുടേ ദേഹിയെ യഹോവ വീണ്ടുകൊള്ളുന്നു,
അവനിൽ ആശ്രയിക്കുന്നവർ ആരും കുറ്റം വഹിക്കയും ഇല്ല.

൩൫. സങ്കീൎത്തനം.

വലിയൊരു ദോഷത്താലും (൧൧) തോഴന്മാരുടേ വിശ്വാസക്കേടിനാലും
(൧൯) ക്ലേശിക്കയാൽ ന്യായവിധിക്കായുള്ള പ്രാൎത്ഥനയും രക്ഷയുടേ ആശയും.
(കാലം ൧ ശമു. ൧൯).

ദാവിദിന്റേതു.

1 യഹോവേ, എന്റേ എതിർവാദികളോടു നീ വാദിക്ക,
എന്നെ നുകരുന്നവരെ നുകരുകേ!

2 പരിചയും വൻപലകയും എടുത്ത്
എന്റേ തുണയായി എഴുനീല്ക്ക!


4*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/45&oldid=188893" എന്ന താളിൽനിന്ന് ശേഖരിച്ചത്