താൾ:GaXXXIV5a.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൨. Psalms, XXXII. 39

16 എന്റേ കാലങ്ങൾ നിങ്കൈക്കൽ തന്നേ;
എന്നെ പിന്തുടരുന്ന ശത്രുക്കളുടേ കൈയിൽനിന്ന് എന്നെ ഉദ്ധരിക്കേണ

17 അടിയന്മേൽ തിരുമുഖത്തെ പ്രകാശിപ്പിച്ചു [മേ!
നിന്റേ ദയയാൽ എന്നെ രക്ഷിക്ക!

18 യഹോവേ, നിന്നെ വിളിക്കയാൽ ഞാൻ നാണിച്ചു പോകരുതേ,
ദുഷ്ടർ നാണിച്ചു പാതാളത്തിന്നു മിണ്ടാതേ പോക!

19 ഡംഭവും ധിക്കാരവും പൂണ്ടു
നീതിമാന്നു നേരേ തിളപ്പു ചൊല്ലുന്ന കള്ള അധരങ്ങൾ മുട്ടി പോവാറാക!

20 നിന്നെ ഭയപ്പെടുന്നവൎക്കു നീ സംഗ്രഹിച്ചും
നിങ്കൽ ആശ്രയിക്കുന്നവൎക്കു മനുഷ്യപുത്രർ കാണ്കേ ചെയ്തും കൊടുക്കുന്ന
നിന്റേ നന്മ എത്ര വലിയതു! [ക്കുന്നു,

21 പുരുഷരുടേ കൂട്ടുകെട്ടിൽനിന്നു നീ അവരെ തിരുമുഖത്തിൻ മറയിൽ മറെ
നാവുകളുടേ വിവാദത്തിൽനിന്നു കുടിലകം അവരെ നിക്ഷേപിക്കുന്നു.

22 ഉറപ്പിച്ച നഗരത്തിൽ തന്റേ ദയയെ എനിക്കു വിശേഷിച്ചുള്ള
യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!

23 ഞാനോ നിന്റേ കണ്ണുകളുടേ മുമ്പിൽനിന്നു സംഹരിക്കപ്പെട്ടു
എന്ന് എന്റേ തത്രപ്പാട്ടിൽ പറഞ്ഞു; [സത്യം.
എങ്കിലും ഞാൻ നിന്നോടു കൂക്കികൊണ്ടു കെഞ്ചുന്ന ശബ്ദത്തെ നീ കേട്ടു

24 അല്ലയോ അവന്റേ ഭക്തന്മാരേ, യഹോവയെ സ്നേഹിപ്പിൻ!
യഹോവ വിശ്വാസ്യതയെ സൂക്ഷിച്ചും
ഡംഭം ചെയ്യുന്നുവന്നു വഴിഞ്ഞവണ്ണം പകരം കൊടുത്തും വരുന്നവൻ.

25 യഹോവയിൽ ആശ വെച്ചവർ എല്ലാവരും,
ഹൃദയം ഉറപ്പിച്ചു ബലപ്പെടുവിൻ.

൩൨. സങ്കീൎത്തനം.

പാപക്ഷമയുടേ ഭാഗ്യം. (൩) ഏറ്റു പറകയാൽ കിട്ടിയത് (൬) അറിഞ്ഞു
സന്തോഷിച്ചു (൮) സഭെക്കുപദേശം ചൊല്ലിയതു (൨ ശമു. ൧൨.).

ദാവിദിന്റേ ഉപദേശപ്പാട്ടു.

1 ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ.

2 യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാപ്തി ഇല്ലാതേയും ഇരിക്കുന്ന മനുഷ്യൻ ധന്യൻ.

3 എങ്ങനേ എന്നാൽ ഞാൻ മിണ്ടാതിരിക്കുമ്പോൾ
ദിവസേന വാവിട്ടലറുന്നതിനാൽ, എന്റേ അസ്ഥികൾ ക്ഷയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/41&oldid=188887" എന്ന താളിൽനിന്ന് ശേഖരിച്ചത്