താൾ:GaXXXIV5a.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 Psalms, XXIX. XXX. സങ്കീൎത്തനങ്ങൾ ൨൯. ൩൦.

൨൯. സങ്കീൎത്തനം

ദൂതരാൽ വന്ദ്യനായ യഹോവ (൩) ഏഴ് ഇടിമുഴക്കങ്ങളാൽ തന്റേ തേജ
സ്സിനെ ഭൂമിയിൽ വിളങ്ങിക്കയാൽ (൧൦) സഭെക്ക് ആശ്രയം വൎദ്ധിക്കുന്നു.

ദാവിദിന്റേ കീൎത്തന

1 ദേവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്കു കൊടുപ്പിൻ!

2 യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ!

3 യഹോവാശബ്ദം ജല (ധര)ങ്ങളിന്മീതേ ആകുന്നു;
തേജസ്സുള്ള ദേവൻ മുഴക്കുന്നു,
പെരുത്ത ജലങ്ങളിന്മീതേ യഹോവ തന്നേ.

4 യഹോവാശബ്ദം ഉൗക്കിൽ ആകുന്നു,
യഹോവാശബ്ദം പ്രഭാവത്തിൽ തന്നേ.

5 യഹോവാശബ്ദം ദേവദാരുക്കളെ തകൎക്കുന്നു
ലിബനോന്റേ ദാരുക്കളെ യഹോവ തകൎക്കുന്നു.

6 കന്നുകുട്ടി പോലേ അവറ്റെ തുള്ളിക്കുന്നു.
ലിബനോനെയും ശിൎയ്യോനെയും എരുമക്കിടാക്കളെ പോലേ തന്നേ.

7 യഹോവാശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8 യഹോവാശബ്ദം മരുഭൂമിയെ നടുക്കുന്നു,
യഹോവ കദെശ് മരുവിനെ നടുക്കുന്നു.

9 യഹോവാശബ്ദം മാൻപേടകളെ പെറുവിച്ചു,
കാടുകളെ ഉതിൎക്കുന്നു;
അവന്റേ മന്ദിരത്തിലേ ഒക്കയും തേജസ്സ് എന്ന് പറയുന്നു.


10 യഹോവ ജലപ്രളയത്തിന്നായി ഇരുന്നു കൊണ്ടു,
പിന്നേയും യഹോവ യുഗപൎയ്യന്തം രാജാവായിരിക്കും.

11 യഹോവ തന്റേ ജനത്തിന്നു ശക്തി കൊടുക്കും,
യഹോവ സമാധാനം കൊണ്ടു സ്വജനത്തെ അനുഗ്രഹിക്കും.

൩൦. സങ്കീൎത്തനം.

ആപത്തിൽനിന്നു രക്ഷിച്ചതിന്നു സ്തുതിയും (൭) ഡംഭിന്നുള്ള ശിക്ഷയാൽ
(൧൨) ഫലം വന്നതിന്റേ വിവരവും.

ആലയപ്രതിഷ്ഠയിങ്കലേ പാട്ടാകുന്ന ദാവിദിൻ കീൎത്തന.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/38&oldid=188883" എന്ന താളിൽനിന്ന് ശേഖരിച്ചത്