ഉള്ളടക്കത്തിലേക്ക് പോവുക

താൾ:GaXXXIV5a.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൭. Psalms, XXVII. 33

3 എങ്ങനേ എന്നാൽ നിന്റേ ദയ എൻ കണ്ണുകൾ്ക്കു മുമ്പിലുണ്ടു,
നിന്റേ സത്യത്തിൽ ഞാൻ നടന്നു കൊണ്ടിരുന്നു.

4 മായക്കാരോടു കൂടേ ഞാൻ ഇരുന്നതും ഇല്ല,
ഗുപ്തരോടു ചേൎന്നു പോവാറുമില്ല.

5 ദുൎജ്ജനസഭയെ ഞാൻ പകെച്ചു പോന്നു,
ദുഷ്ടരെ കൂടേ ഇരിക്കയും ഇല്ല.

6, നിൎദ്ദോഷതയിൽ എൻ കൈകളെ കഴുകും,
യഹോവേ, നിന്റേ ബലിപീഠത്തെ ചുററിക്കൊള്ളും,

7 വാഴ്ത്തുന്ന ശബ്ദം കേൾ്പിച്ചും
നിന്റേ അതിശയങ്ങളെ എല്ലാം വൎണ്ണിച്ചും വരേണ്ടതിന്നത്രേ.

8 യഹോവേ, നിന്റേ ഭവനത്തിൽ പാൎപ്പും
നിൻ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹിച്ചിരുന്നു.

9 കൈകളിൽ പാതകം പറ്റിയും
വലങ്കൈയിൽ കൈക്കൂലി നിറഞ്ഞുമുള്ള

10 പാപികളോടേ എന്റേ ദേഹിയും
രക്തപുരുഷരോടേ എൻ ജീവനെയും വാരിക്കൊള്ളല്ലേ!

11 ഞാനോ എന്റേ തികവിൽ നടക്കും,
എന്നെ വിണ്ടെടുത്തു കൃപ കാട്ടേണമേ!

12 എന്റേ കാൽ സമനിലത്തു നില്ക്കുന്നു.
സഭാസംഘങ്ങളിൽ ഞാൻ യഹോവയെ വന്ദിക്കും.

൨൭. സങ്കീൎത്തനം.

ദേവഭക്തൻ ശത്രുമദ്ധ്യേ, ആശാപൂൎണ്ണനായി (൭) തുണെപ്പാൻ യാചിച്ചു
(൧൩) യഹോവാശ്രയത്തിൽ ഊന്നിക്കൊള്ളുന്നു.

ദാവിദിന്റേതു.

1 യഹോവ എന്റേ വെളിച്ചവും രക്ഷയും തന്നേ,
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റേ ജീവന്റേ ശരണം,
ഞാൻ ആരെ പേടിക്കും?

2 ദോഷവാന്മാർ എന്റേ മാംസത്തെ തിന്മാൻ എന്നോട് അടുക്കുമ്പോൾ,
എനിക്കു മാറ്റാന്മാരും ശത്രുക്കളും ആയവർ എന്നോടണഞ്ഞുടൻ ഇടറി

3 പട എന്നെക്കൊള്ളേ പാളയം ഇറങ്ങിയാൽ [വീഴും.
എൻ ഹൃദയം ഭയപ്പെടാ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/35&oldid=188879" എന്ന താളിൽനിന്ന് ശേഖരിച്ചത്