താൾ:GaXXXIV5a.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൩ . Psalms, XXIII. 29

22 സിംഹവായിൽനിന്നും
പോത്തുകളുടേ കൊമ്പുകളിൽനിന്നും എന്നെ രക്ഷിക്ക!‌-
നീ ഉത്തരം തരികയും ചെയ്തു.

23 തിരുനാമത്തെ എന്റേ സഹോദരരോടു ഞാൻ വൎണ്ണിക്കും,
സഭാമദ്ധ്യേ നിന്നെ സ്തുതിക്കും (ഇവ്വണ്ണം):

24 യഹോവയെ ഭയപ്പെടുന്നോരേ, അവനെ സ്തുതിപ്പിൻ!
യാക്കോബ് സന്തതിയായവർ ഒക്കവേ, അവനു തേജസ്സ് കൊടുപ്പിൻ!
ഇസ്രയേൽ സന്തതി എല്ലാം അവങ്കന്ന് അഞ്ചുവിൻ!

25 അവനല്ലോ എളിയവന്റേ താഴ്ചയെ ധിക്കരിച്ചറെച്ചതും ഇല്ല,
സ്വമുഖത്തെ അവങ്കന്നു മറെച്ചതും ഇല്ല,
തന്നോടു വിളിക്കുമ്പോൾ കേൾ്ക്കയത്രേ ചെയ്തതു (എന്നു തന്നേ).


26 മഹാസഭയിൽ എൻ സ്തോത്രം നിന്നെക്കൊണ്ടാക,
നിന്നെ ഭയപ്പെടുന്നവർ കാണ്കേ എൻ നേൎച്ചകളെ ഒപ്പിക്കും.

27 സാധുക്കൾ ഭക്ഷിച്ചു തൃപ്തരാകും,
യഹോവയെ തിരയുന്നവർ അവനെ സ്തുതിക്കും;
നിങ്ങളുടേ ഹൃദയം എന്നും ജീവിച്ചിരിക്ക!

28 ഭൂമിയുടേ അറുതികൾ എല്ലാം ഓൎത്തു യഹോവയിലേക്കു തിരിയും,
സൎവ്വ ജാതിവംശങ്ങളും തിരുമുമ്പിൽ ആരാധിക്കും.

29 കാരണം യഹോവെക്കു രാജത്വം ഉള്ളതു,
അവൻ ജാതികളിൽ വാഴുന്നു.

30 ഭൂമിയിലേ സകല പുഷ്ടിക്കാരും ഭക്ഷിച്ചാരാധിക്കും,
മണ്ണിൽ ഇറങ്ങുന്നവർ ഒക്കെയും
പ്രാണനെ ഉയിൎപ്പിക്കാതേ പോയവനും അവന്മുമ്പിൽ വണങ്ങും.

31 സന്തതി അവനെ സേവിക്കും,
കൎത്താവെ ചൊല്ലി (പിറ്റേ) തലമുറയോടും വൎണ്ണിക്കപ്പെടും.

32 അവരും വന്നു അവൻ അതിനെ ചെയ്തു എന്ന്
അവന്റേ നീതിയെ അന്നു ജനിച്ചുള്ള ജനത്തോടു കഥിക്കും.

൨ ൩.സങ്കീൎത്തനം

യഹോവ ഇടയനായി നടത്തി പോഷിപ്പിച്ചു ക്രടേ പാൎപ്പിക്കും.
ദാവിദിൻ കീൎത്തന.

1 യഹോവ എന്റേ ഇടയൻ (൧ മോ. ൪൯, ൨൪),
എനിക്ക് ഏതും കുറയാ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/31&oldid=188872" എന്ന താളിൽനിന്ന് ശേഖരിച്ചത്