താൾ:GaXXXIV5a.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൦. Psalms, XX. 25

7 വാനങ്ങളുടേ അറ്റത്തുനിന്ന് അവന്റേ പുറപ്പാടും
അവറ്റിൻ അറുതികളോളം വട്ടം തിരിവും ഉണ്ടു,
അവന്റേ ചൂടിൽനിന്നു മറയുന്നത് ഒന്നും ഇല്ല.

8 യഹോവാധൎമ്മം തികവുള്ളതും മനം തണുപ്പിക്കുന്നതും
യഹോവാസാക്ഷ്യം വിശ്വാസ്യവും അജ്ഞനെ ജ്ഞാനിയാക്കുന്നതും തന്നേ.

9 യഹോവാനിയോഗങ്ങൾ നേരുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന
യഹോവാകല്പന വെടിപ്പും കണ്ണുകളെ തെളിയിക്കുന്നതും ആകുന്നു. [വയും,

10 യഹോവാഭയം ശുദ്ധവും എന്നും നില്ക്കുന്നതും,
യഹോവാന്യായങ്ങൾ സത്യവും ഒക്കത്തക്ക നീതിയുള്ളവയും തന്നേ;

11 അവ പൊന്നിലും വളരേ തങ്കത്തിലും കാമ്യവും
തേനിലും ഇളമധുവിലും മധുരവും ആകുന്നു.

12 അടിയനും അവറ്റാൽ പ്രകാശിക്കപ്പെട്ടവൻ തന്നേ,
അവറ്റെ കാക്കയാൽ വളരേ ഫലം ഉണ്ടു.

13 തെറ്റുകളെ ആർ ബോധിക്കുന്നു?
മറഞ്ഞുള്ളവറ്റിൽനിന്ന് എന്നെ നിൎദ്ദോഷീകരിക്ക!
കയൎക്കുന്നവററിൽനിന്നും അടിയനെ പാലിക്ക,
അവ എന്റേ മേൽ വാഴരുതു!

14 അപ്പോൾ ഞാൻ തികഞ്ഞവനും
മഹാദ്രോഹം ചുമത്തപ്പെടാത്തവനും ആയിരിക്കും.

15 എന്റേ വായിലേ ചൊല്ലുകളും
നിന്റേ മുമ്പിലേ എൻ ഹൃദയധ്യാനവും നിണക്കു തെളിയുമാറാക,
എൻ പാറയും വീണ്ടെടുപ്പവനുമാകുന്ന യഹോവേ!

൨൦ . സങ്കീൎത്തനം.

പട പുറപ്പെടുന്ന രാജാവിന്നായി പ്രജകൾ പ്രാൎത്ഥിച്ചു (൭) ദേവസഹായ
ത്തിൽ ആശ്രയിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന

2 ക്ലേശദിവസത്തിൽ യഹോവ നിണക്ക് ഉത്തരം തരിക,
യാക്കോബിൻ ദൈവത്തിന്റേ നാമം നിന്നെ ഉയൎന്നിലത്താക്കുക!

3 വിശുദ്ധസ്ഥലത്തുനിന്നു നിൻ തുണയെ അയച്ചു
ചിയോനിൽനിന്നു നിന്നെ താങ്ങുക!

3

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/27&oldid=188863" എന്ന താളിൽനിന്ന് ശേഖരിച്ചത്