താൾ:GaXXXIV5a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൮. Psalms, XVIII. 23.

30 നിന്നാലല്ലോ ഞാൻ അണികളെക്കൊള്ളേ പായും
എൻ ദൈവത്താൽ മതിലിന്മേൽ കുതിക്കും.

31 ഈ ദേവന്റേ വഴിയത്രേ തികവുള്ളതു,
യഹോവയുടേ ചൊൽ ഊതിക്കഴിച്ചുള്ളത്,
അവനിൽ ആശ്രയിക്കുന്ന എല്ലാവൎക്കും താൻ പലിശ ആകുന്നു.

32 പിന്നേ യഹോവയല്ലാതേ ദൈവം ആർ ഉള്ളൂ?
നമ്മുടേ ദൈവം ഒഴികേ പാറ ആർ?

33 ശക്തികൊണ്ട് എന്റേ അര കെട്ടി
എന്റേ വഴിയെ തികെക്കുന്നവനും,

34 എൻ കാലുകളെ പേടമാനുകൾ്ക്കു നേരാക്കി
എന്റേ കുന്നുകളിൽ എന്നെ നിറുത്തുന്നവനും,

35 എന്റേ കൈകളെ യുദ്ധം അഭ്യസിപ്പിച്ചു [വൻ തന്നേ.
എൻ ഭുജങ്ങളെ ചെമ്പുവില്ലിനെ കുലയേറ്റുമാറാക്കുന്നവനും ആയ ദേ

36 നിന്റേ രക്ഷ ആകുന്ന പലിശയെ എനിക്കു തന്നു
നിൻ വലങ്കൈ എന്നെ താങ്ങുകയും
നിന്റേ വിനയം എന്നെ വലുതാക്കുകയും ചെയ്തു.

37എന്റേ കീഴിൽ എൻ അടികളെ നീ വിസ്താരമാക്കി,
എൻ നരിയാണികൾ ഉലയാതേ,

38 ഞാൻ ശത്രുക്കളെ പിന്തുടൎന്നു എത്തി പിടിച്ചു
അവരെ മുടിപ്പോളം പിന്തിരികയും ഇല്ല.

39 അവരെ തകൎക്കും, അവൎക്കു എഴുനീല്പാൻ കഴികയും ഇല്ല,
എന്റേ കാലുകൾ്ക്കു കീഴെ വീഴും.

40 പടെക്കു ശക്തികൊണ്ടു നീ എന്റേ അര കെട്ടി
എൻ വൈരികളെ എന്റേ കീഴേ കമിഴ്ത്തും.

41 ശത്രുക്കളെ നീ എനിക്കു പുറം കാട്ടുമാറാക്കി,
എന്റേ പകയരെ ഞാൻ ഒടുക്കും.

42 അവർ കൂക്കിയാലും രക്ഷിപ്പവൻ ഇല്ല,
യഹോവയോട് എന്നിട്ടും അവൎക്കു ഉത്തരം കൊടുക്കുന്നില്ല.

43 കാററിന്റേ മുമ്പിൽ പൂഴി പോലേ ഞാൻ അവരെ ധൂളിപ്പിച്ചു
തെരുക്കളിലേ ചേറു പോലേ കളയുന്നു.

44 ജനത്തിന്റേ വക്കാണങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു
ജാതികൾ്ക്കു തലയാക്കി വെക്കുന്നു,
ഞാൻ അറിയാത്ത വംശവും എന്നെ സേവിക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/25&oldid=188857" എന്ന താളിൽനിന്ന് ശേഖരിച്ചത്