താൾ:GaXXXIV5a.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 Psalms, CXLV. സങ്കീൎത്തനങ്ങൾ ൧൪൫.

8 അവരുടേ വായി മായം പറയുന്നു
അവരുടേ വലങ്കൈ ചതിക്കൈയത്രേ.

9 ദൈവമേ, നിണക്കു ഞാൻ പുതിയ പാട്ടു പാടുക
പത്തു കമ്പിയുള്ള കിന്നരം കൊണ്ടു നിന്നെ കീൎത്തിക്ക (൩൩, ൨S)!

10 രാജാക്കൾ്ക്കു രക്ഷ കൊടുത്തും
വല്ലാത്ത വാളിൽനിന്നു സ്വദാസനായ ദാവിദിനെ ത്രാണനം ചെയ്തും

11 അവരുടേ വായി മായം പറയുന്നു [പോരുന്നവനേ.
വലക്കൈ ചതിക്കൈയത്രേ [ചെയ്ക (൭ S).
എന്നിപ്രകാരമുള്ള പരദേശമക്കളിൽനിന്ന് എന്നെ ഉദ്ധരിച്ചു ത്രാണനം

12 നമ്മുടേ മക്കൾ തൈകളെ പോലേ ബാല്യത്തിൽ വളൎത്തിയവർ,
നമ്മുടേ മകളർ മന്ദിരത്തിൻ മാതിരിയിൽ കൊത്തി തീൎത്ത മൂലത്തൂണുക
[ൾ്ക്ക് സമർ,

13 നമ്മുടേ പാണ്ടിശാലകൾ നിറഞ്ഞു വകവകകളാൽ വഴിയുന്നവ,
നമ്മുടേ ആടുകൾ ഇങ്ങേ വെളികളിൽ ആയിരവും ലക്ഷവും ആയ്ചമഞ്ഞവ,

14 നമ്മുടേ കുന്നുകാലികൾ ചന ഏല്ക്കുന്നവ തന്നേ താഴ്ചയും വീഴ്ചയും ഇല്ല,
ഇങ്ങേ വീഥികളിൽ കൂറ്റും ഇല്ല.

15 ഇപ്രകാരം അനുഭവിക്കുന്ന ജനം ധന്യം,
യഹോവ ദൈവമായിരിക്കുന്ന ജനം ധന്യം (൩൩, ൧൨).

൧൪൫. സങ്കീൎത്തനം.

യഹോവയുടേ ശക്തിയും കരുണയും സകല സൃഷ്ടികളിലും വിശേഷാൽ
ആശ്രിതരിലും സ്തുത്യം. അകാരാദി . 1 ദാവിദിന്റേ സ്തോത്രം.

അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.

2 എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.

3 ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.

4 ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റേ വീൎയ്യങ്ങളെ കഥിക്കും.

5 കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റേ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/192&oldid=189145" എന്ന താളിൽനിന്ന് ശേഖരിച്ചത്