താൾ:GaXXXIV5a.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൪. Psalms, CXLIV. 189

10 നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പിച്ചാലും!
എൻ ദൈവം നീയല്ലോ,
നിന്റേ നല്ല ആത്മാവ് സമഭൂമിയിൽ എന്നെ നടത്തുകയാവു!

11 യഹോവേ, തിരുനാമം ഹേതുവായി നീ എന്നെ ഉയിൎപ്പിച്ചു
നിൻ നീതിയാൽ എൻ ദേഹിയെ ഞെരുക്കത്തിൽനിന്നു പുറപ്പെടുവിക്കും.

12 നിന്റേ ദയയിൽ എൻ ശത്രുക്കളെ ഒടുക്കുകയും
എൻ ദേഹിയെ ഞെരുക്കുന്നവരെ ഒക്കയും കെടുത്തുകളകയും ചെയ്യും,
ഞാൻ നിന്റേ ദാസനല്ലയോ.

൧൪൪. സങ്കീൎത്തനം.

സങ്കടങ്ങളിൽ രക്ഷിച്ചവൻ (൫) ഇനി ആവിൎഭവിച്ചു ഉദ്ധരിപ്പാൻ അപേ
ക്ഷയും (൯) പ്രത്യാശയും (൧൧) ദേവജനത്തിന്നു അനുഗ്രഹപൂൎത്തി വന്നതിന്നു
സ്തുതിയും.

1 ദാവിദിന്റേതു.

എൻ പാറയായ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ (൧൮, ൪൭)
എൻ കൈകളെ അടല്പൊരുവാനും
എൻ വിരലുകളെ യുദ്ധവും അഭ്യസിപ്പിച്ചവൻ (൧൮, ൩൫),

2 എന്റേ ദയയും എൻ ദുൎഗ്ഗവും
ഉയൎന്നിലവും എന്നെ വിടുവിക്കുന്നവനും
എൻ പലിശയും ഞാൻ തേറുന്നവനും (൧൮, ൩)
എൻ ജനത്തെ എന്റേ കീഴിൽ അമൎക്കുന്നവനും തന്നേ.

3 യഹോവേ, നീ മനുഷ്യനെ അറിവാനും
മൎത്യപുത്രനെ മാനിപ്പാനും അവൻ എന്തു (൮, ൫)?

4 മനുഷ്യൻ വീൎപ്പിനോട് ഒത്തു
അവന്റേ നാളുകൾ കടന്നു പോകുന്ന നിഴൽ കണക്കേ.

5 യഹോവേ, നിന്റേ വാനങ്ങളെ ചാച്ച് ഇറങ്ങി വരിക (൧൮, ൧൦)
മലകളെ തൊട്ടു പുകെപ്പിക്ക.

6 മിന്നൽ മിന്നിച്ച് അവരെ ചിതറിക്ക
നിൻ അമ്പുകളെ അയച്ച് അവരെ ഭ്രമിപ്പിക്ക (൧൮, ൧൫).

7 ഉയരത്തിൽനിന്നു തൃക്കൈകളെ നീട്ടി
പെരുത്ത വെള്ളങ്ങളിൽനിന്നു (൧൮, ൧൭)
പരദേശമക്കളിൽനിന്നു (൧൮, ൪൫) എന്നെ ഉദ്ധരിക്കേണമേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/191&oldid=189143" എന്ന താളിൽനിന്ന് ശേഖരിച്ചത്