താൾ:GaXXXIV5a.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 Psalms, CXLI. സങ്കീൎത്തനങ്ങൾ ൧൪൧.

8 യഹോവ എന്ന കൎത്താവ് എൻ രക്ഷാശക്തി തന്നേ,
പടവെട്ടുംനാൾ എൻ തലയെ നീ മൂടുന്നു.

9 യഹോവേ, ദുഷ്ടന്റെ കാംക്ഷകളെ നല്കായ്ക
അവന്റേ ഉപായം സാധിപ്പിക്കയും അവർ ഉയരുകയും അരുതേ! (സേല).

10 എന്നെ ചുറ്റുന്നവൎക്കു തലയെ മൂടുവത് അവരുടേ അധരങ്ങളുടേ കിണ്ടം
[തന്നേ.

11 തീക്കനൽ അവരുടേ മേൽ പൊഴിയും അവൻ അവരെ തീയിൽ വീഴ്ത്തും
എഴനീല്ക്കാതവണ്ണം ചുഴലിയാറുകളിൽ തന്നേ.

12 നാവുകാരൻ ദേശത്തിൽ ഉറെക്കയില്ല
സാഹസപുരുഷനെ തിന്മ തിടുതിടേ വേട്ടയാടും.

13 ദീനന്റേ വ്യവഹാരവും
ദരിദ്രരുടേ ന്യായവും യഹോവ തീൎക്കും എന്നു ഞാൻ അറിയുന്നു.

14 നീതിമാന്മാർ തിരുനാമത്തെ വാഴ്ത്തും
നേരുള്ളവർ നിന്റേ സമ്മുഖത്ത് ഇരിക്കും.

൧൪൧. സങ്കീൎത്തനം.

പരീക്ഷകളിൽനിന്നു തന്നേ പരിപാലിപ്പാൻ പ്രാൎത്ഥനയും (൫) ഇത്രോളം
ശിക്ഷാരക്ഷ ചെയ്ത ദൈവം ഇനി ന്യായം വിധിക്കും എന്ന ആശ്രയവും (൮)
ആശായാചനയും.

1 ദാവിദിന്റേ കീൎത്തന.

യഹോവേ, നിന്നെ ഞാൻ വിളിക്കുന്നു, എനിക്കായി വിരഞ്ഞു
നിന്നോടു വിളിച്ചു കൊള്ളുന്ന ശബ്ദത്തെ ചെവിക്കൊണ്ടാലും!

2 എന്റേ പ്രാൎത്ഥന തിരുമുമ്പിൽ ധൂപമായും
എൻ കൈകളുടേ വഴിപാടു സന്ധ്യാകാഴ്ചയായും ഏശുക!

3 യഹോവേ, എൻ വായ്ക്കു കാവൽ വെക്കേണമേ,
എൻ അധരദ്വാരം സൂക്ഷിച്ചുകൊൾ്ക!

4 അകൃത്യം പ്രവൃത്തിക്കുന്ന പുരുഷന്മാരോടു കൂടേ
ഞാൻ ദുഷ്ടതയിൽ ദുഷ്കൎമ്മങ്ങളെ നടത്തത്തക്കവണ്ണം
വല്ലാത്ത കാൎയ്യത്തിന് എന്റേ ഹൃദയം ചായ്ക്കൊല്ലാ,
അവരുടേ സ്വാദുഭക്ഷ്യങ്ങളിൽ ഞാൻ നുകൎന്നു പോകായ്ക!

5 നീതിമാൻ എന്നെ തല്ലിക്കൊൾ്ക. അതേ ദയ; അവൻ എന്നെ ശിക്ഷിക്ക!
തലെക്ക് എണ്ണയത്രേ; എന്റേ തല വിലക്കായ്ക!
ഇനിയും അവരുടേ ആകായ്മകൾ്ക്ക് എതിരേ എനിക്കു പ്രാൎത്ഥന (പോരും).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/188&oldid=189137" എന്ന താളിൽനിന്ന് ശേഖരിച്ചത്