താൾ:GaXXXIV5a.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 Psalms, CXXXVII. സങ്കീൎത്തനങ്ങൾ ൧൩൭.

25 സകല ജനത്തിന്നും ആഹാരം കൊടുക്കുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

26 സ്വൎഗ്ഗത്തിൽ ദേവനായവനെ വാഴ്ത്തുവിൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലേ!

൧൩൭. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിലേ ദുഃഖവും (൫) യരുശലേമിന്നായി വാഞ്ചയും ഓ
ൎത്തു (൭) ഏദോം ബാബെലുകൾ്ക്കു ശിക്ഷ അപേക്ഷിച്ചതു.

1 ബാബെലിൻ നദികളരികേ നാം അങ്ങ് ഇരുന്നും
ചിയോനെ ഓൎക്കുമ്പോൾ കരഞ്ഞും കൊണ്ടിരുന്നു.

2 അതിന്നകത്തേ കണ്ടലുകളിൽ
നാം കിന്നരങ്ങളെ തൂക്കി വിട്ടു.

3 അവിടേ ആകട്ടേ നമ്മെ പ്രവാസം ചെയ്യിച്ചവർ:
ഹോ ചിയോൻ പാട്ടുകളിൽ ഒന്നിനെ ഞങ്ങൾ്ക്കു പാടുവിൻ
എന്നിങ്ങനേ പാട്ടുവാക്കുകളും
നമ്മുടേ കവൎച്ചക്കാർ സന്തോഷവും നമ്മോടു ചോദിച്ചു.

4 അന്യഭൂമിയിൽ
യഹോവയുടേ പാട്ടു നാം എങ്ങനേ പാടും?

5 യരുശലേമേ, നിന്നെ ഞാൻ മറന്നു എങ്കിൽ
എന്റേ വലങ്കൈയും (തൻ പണിയെ) മറന്നു വിടുക!

6 നിന്നെ ഓൎക്കാതേ പോയാൽ
യരുശലേമിനെ എന്റേ സന്തോഷത്തിൻ
തലയാക്കി കരേറ്റുന്നില്ല എങ്കിൽ
എൻ നാവ് അണ്ണാക്കിനോടു പററി പോക!

7 അല്ലയോ യഹോവേ,
അഴിപ്പിൻ, അതിലേ അടിസ്ഥാനം വരേ അഴിപ്പിൻ
എന്നു പറയുന്ന ഏദോമ്പുത്രന്മാൎക്കു
യരുശലേമിൻ ദിവസത്തെ ഓൎത്തു വെക്കേണമേ!

8 സംഹാരം വന്ന ബാബെൽപുത്രിയേ, നീ ഞങ്ങളിൽ പിണെച്ചതിനെ
നിണക്കു പിണെച്ചു തീൎക്കുന്നവൻ ധന്യൻ.

9 നിന്റേ ശിശുക്കളെ പിടിച്ചു ശൈലത്തിന്മേൽ
തകൎക്കുന്നവൻ ധന്യൻ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/184&oldid=189130" എന്ന താളിൽനിന്ന് ശേഖരിച്ചത്