താൾ:GaXXXIV5a.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീ. ൧൨൬. ൧൨൭. Psalms, CXXVI. CXXVII. 173

4 യഹോവേ, നല്ലവൎക്കും ഹൃദയനേരുള്ളവൎക്കും
നന്മ ചെയ്യേണമേ!

5 തങ്ങളുടേ കോടുന്ന വഴികളെ തെറ്റിക്കുന്നവരെയോ
യഹോവ അതിക്രമം പ്രവൃത്തിക്കുന്നവരോടു കൂടേ പോകുമാറാക്കും.
ഇസ്രയേലിന്മേൽ സമാധാനം (ഉണ്ടാവു)!

൧൨൬. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിൽനിന്നു രക്ഷിക്കയാൽ സ്തുതിച്ചു (൪) ദുഃഖശേഷ
ത്തെ സന്തോഷമാക്കി മാറ്റുവാൻ യാചിച്ചതു.

1 യാത്രാഗീതം.

ചിയോൻ അടിമയെ യഹോവ മാററിയപ്പോൾ
നാം സ്വപ്നം കാണുന്നവരെ പോലേ ആയി.

2 അന്നു നമ്മുടേ വായി ചിരിയാലും
നാവ് ആൎപ്പിനാലും നിറഞ്ഞു (ഇയ്യോബ് ൮, ൨൧),
അന്നു ജാതികളിൽ:
യഹോവ ഇവരോടു മഹത്തായി ചെയ്തു (യോവേ. ൨, ൨൧) എന്നു പറയും.

3 (അതേ) നമ്മോടു യഹോവ മഹത്തായി ചെയ്തിരിക്കുന്നു
നാം സന്തുഷ്ടരായ്തീൎന്നു.

4 യഹോവേ, ഞങ്ങളുടേ അടിമയെ മാറ്റുക
തെക്കേ നാട്ടിലേ നദികളെ പോലേ!

5 കണ്ണീരോടേ വിതെക്കുന്നവർ
ആൎപ്പോടേ കൊയ്യും.

6 വിത്തിനെ ചുമന്നും
വിതറിക്കൊണ്ടു കരഞ്ഞും പോകും,
തൻ കറ്റകളെ ചുമന്നും കൊണ്ട്
ആൎത്താൎത്തു വരും.

൧൨൭. സങ്കീൎത്തനം.

സ്വൈരവും ഭാഗ്യവും വിശേഷാൽ (൩) പുത്രസമ്പത്തും അദ്ധ്വാനത്താല
ല്ല യഹോവയിൽ നിന്നുണ്ടാകുന്നു.

1. ശലൊമോന്റെ യാത്രാഗീതം.

യഹോവ ഭവനത്തെ തീൎക്കാതേ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതേ അങ്ങ് അദ്ധ്വാനിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/175&oldid=189113" എന്ന താളിൽനിന്ന് ശേഖരിച്ചത്