താൾ:GaXXXIV5a.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧. Psalms, XI. 15

12 യഹോവേ, എഴുനീല്ക്ക!
ദേവ, നിൻ കയ്യെ ഉയൎത്തുക,
എളിയവരെ മറക്കല്ലേ!

13 ദുഷ്ടൻ ദൈവത്തെ ധിക്കരിപ്പാനും
നീ അന്വേഷിക്കയില്ല എന്നു ഹൃദയത്തിൽ പറവാനും എന്തു?

14 വിപത്തും വ്യസനവും നിന്റേ കൈയിൽ ആക്കുവാൻ
നീ നോക്കുക കൊണ്ടു (അതിനെ) കണ്ടുവല്ലോ.
അഗതി നിങ്കൽ സമൎപ്പിച്ചു വിടുന്നു,
അനാഥനു നീ തന്നേ തുണ.

15 ശഠന്റേ ഭുജത്തെ ഒടിക്ക!
ദോഷവാന്റേ ദുഷ്ടത കാണാത്തെടത്തോളം അന്വേഷിക്ക!

16 യഹോവ യുഗാദി നിത്യത്തിൽ രാജാവ് തന്നേ,
ജാതികൾ അവന്റേ ദേശത്തുനിന്നു നശിക്കുന്നു.

17 സാധുക്കളുടേ ആഗ്രഹത്തെ, യഹോവേ, നീ കേട്ടു,
അവരുടേ ഹൃദയത്തെ നീ ഉറപ്പിക്കും.

18 അനാഥനും ചതഞ്ഞവനും ന്യായം വിധിപ്പാൻ നീ ചെവി കൊടുത്തു കേ
ഭൂമിയിങ്കൽനിന്നുള്ള മൎത്യൻ ഇനി കിറുത്തു പോകയും ഇല്ല. [ൾ്ക്കും,


൧൧ സങ്കീൎത്തനം.

ആപത്ക്കാലത്തിൽ വാങ്ങി പോകാതേ (൪) യഹോവയുടേ ന്യായവിധിയിൽ ആശ്രയിച്ചു നില്ക്കേണം.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു

1 യഹോവയിൽ ഞാൻ ആശ്രയിച്ചിരിക്കുന്നു.
ഹാ, കുരികിലേ, നിങ്ങളുടേ മലെക്കു മണ്ടുവിൻ എന്നും,

2 ദുഷ്ടരല്ലോ ഹൃദയനേരുള്ളവരെ മറയത്ത് എയ്വാൻ വില്ലു കുലെച്ചു
തങ്ങളുടേ അമ്പിനെ ഞാണിന്മേൽ തൊടുക്കുന്നു എന്നും,

3 അടിസ്ഥാനങ്ങളല്ലോ മറിഞ്ഞു പോയി.
നീതിമാൻ പ്രവൃത്തിക്കാവുന്നതെന്ത് എന്നും
നിങ്ങൾ എൻ ആത്മവോടു പറയുന്നത് എങ്ങനേ?

4 യഹോവ തന്റേ വിശുദ്ധമന്ദിരത്തിൽ ഉണ്ടു,
യഹോവയുടേ സിംഹാസനം സ്വൎഗ്ഗത്തിൽ തന്നേ;
അവന്റേ കണ്ണുകൾ നോക്കുന്നുണ്ടു,
അവന്റേ ഇമകൾ മനുഷ്യപുത്രരെ ശോധന ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/17&oldid=188837" എന്ന താളിൽനിന്ന് ശേഖരിച്ചത്