താൾ:GaXXXIV5a.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯, Psalms, CXIX, 163

74 തിരുവചനത്തെ ഞാൻ പാൎത്തു നില്ക്കയാൽ
നിന്നെ ഭയപ്പെടുന്നവർ എന്നെ കണ്ടു സന്തോഷിക്കും.

75 യഹോവേ, നിന്റേ ന്യായവിധികൾ നീതി എന്നും
നീ എന്നെ താഴ്ത്തിവെച്ചതു വിശ്വസ്തത എന്നും ഞാൻ അറിയുന്നു.

76 അടിയനോടുള്ള നിന്റേ മൊഴിപ്രകാരം എന്നെ ആശ്വസിപ്പിപ്പാൻ
നിന്റേ ദയ ഉണ്ടാകേ വേണ്ടു.

77 നിന്റേ ധൎമ്മം എന്റേ വിലാസമാകയാൽ
ഞാൻ ജീവിപ്പാൻ നിന്റേ കരൾ്ക്കനിവ് അകപ്പെടുകേയാവു!

78 അഹങ്കാരികൾ വ്യാജത്തിൽ എന്നെ മറിക്കുന്നതാകയാൽ നാണിപ്പൂതാക,
നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിക്കേ ഉള്ളൂ.

79 നിന്നെ ഭയപ്പെട്ടു തിരുസാക്ഷ്യങ്ങളെ അറിയുന്നവർ
എങ്കലേക്കു തിരിവൂതാക.

80 ഞാൻ നാണിച്ചു പോകായ്വാൻ
എന്റേ ഹൃദയം തിരുവെപ്പുകളിൽ തികവുള്ളതായ്ചമക!

കാഫ്.

81 എൻ ദേഹി നിന്റേ രക്ഷെക്കായി മാഴ്കുന്നു
തിരുവചനത്തെ ഞാൻ പാൎത്തു നിന്നു.

82 തിരുമൊഴിയെ കുറിച്ച് എൻ കണ്ണുകൾ മാഴ്കി
നീ എപ്പോൾ എന്നെ ആശ്വസിപ്പിക്കും എന്നിരിക്കുന്നു.

83 ഞാനാകട്ടേ പുകയിലേ തോല്ത്തുരുത്തിയോട് ഒത്തു
തിരുവെപ്പുകളെ മറക്കുന്നില്ലതാനും.

84 അടിയന്റേ വാഴുനാൾ എത്ര?
എന്നെ ഹിംസിക്കുന്നവരിൽ നീ എപ്പോൾ ന്യായവിധി നടത്തും?

86 നിന്റേ ധൎമ്മത്തോട് ഒക്കാത്ത അഹങ്കാരികൾ
എനിക്കു കുഴികളെ കഴിക്കുന്നു.

86 തിരുകല്പനകൾ ഒക്കയും വിശ്വസ്തത തന്നേ
അവർ വ്യാജത്തിൽ എന്നെ ഹിംസിക്കുന്നു എന്നെ തുണെച്ചാലും!

87 നാട്ടിൽ അവർ എന്നെ ഏകദേശം മുടിച്ചുകളഞ്ഞു
എങ്കിലും നിൻ നിയോഗങ്ങളെ ഞാൻ വിട്ടിട്ടില്ല.

88 നിന്റേ ദയയിൻ പ്രകാരം എന്നെ ഉയിൎപ്പിക്കുക
എന്നാൽ തിരുവായിലേ സാക്ഷ്യത്തെ ഞാൻ കാത്തുകൊള്ളും.

ലാമെദ്.

89 യഹോവേ, എന്നേക്കും
തിരുവചനം സ്വൎഗ്ഗത്തിൽ നിലനില്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/165&oldid=189094" എന്ന താളിൽനിന്ന് ശേഖരിച്ചത്