താൾ:GaXXXIV5a.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

58 സൎവ്വഹൃദയത്താലും ഞാൻ നിൻ മുഖപ്രസാദം തേടി
തിരുമൊഴി പ്രകാരം എന്നെ കനിഞ്ഞു കൊണ്ടാലും,

59 എന്റേ വഴികളെ ഞാൻ ഉന്നി പാൎത്തു
എൻ കാലുകളെ നിന്റേ സാക്ഷ്യങ്ങളിലേക്കു തിരിച്ചു.

60 നിന്റേ കല്പനകളെ കാപ്പാൻ
ഞാൻ താമസിയാതേ ബദ്ധപ്പെടുന്നു.

61 ദുഷ്ടന്മാരുടേ കയറുകൾ എന്നെ ചുഴന്നു
നിന്റേ ധൎമ്മത്തെ ഞാൻ മറക്കുന്നില്ല.

62 നിന്റേ നീതിന്യായങ്ങൾ നിമിത്തം
നിന്നെ വാഴ്ത്തുവാൻ ഞാൻ പാതിരാക്ക് എഴുനീല്ക്കും.

63 നിന്നെ ഭയപ്പെട്ടു നിൻ നിയോഗങ്ങളെ
കാക്കുന്നവൎക്ക് എല്ലാം ഞാൻ കൂട്ടാളി.

64 യഹോവേ, നിന്റേ ദയയാൽ ഭൂമി സമ്പൂൎണ്ണം,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

ടേഥ്.

65 യഹോവേ, നിന്റേ വചനപ്രകാരം
നീ അടിയനോടു നന്മ ചെയ്തു.

66 നിന്റേ കല്പനകളിൽ ഞാൻ വിശ്വസിക്കയാൽ
നല്ല തൂചിയും അറിവും എന്നെ പഠിപ്പിക്കുക!

67 ഞാൻ താണുപോകും മുന്നേ തെറ്റിപ്പോകുന്നവനത്രേ,
ഇപ്പോഴോ തിരുമൊഴിയെ കാക്കുന്നു.

68 നീ നല്ലവനും നന്മ ചെയ്യുന്നവനും തന്നേ,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും.

69 അഹങ്കാരികൾ എന്റേ നേരേ ഭോഷ്കുകളെ സങ്കല്പിച്ചു
ഞാനോ സൎവ്വഹൃദയത്താലും നിൻ നിയോഗങ്ങളെ സൂക്ഷിക്കും.

70 നെയി പോലേ അവരുടേ ഹൃദയം തടിച്ചുപോയി
നിന്റേ ധൎമ്മത്തിൽ ഞാൻ പുളെക്കുന്നു.

71 തിരുവെപ്പുകളെ പഠിപ്പാനായി
എനിക്കു താഴ്ച വന്നതിനാൽ നന്നായിതു.

72 പൊൻ വെള്ളി ആയിരങ്ങളെക്കാളും
നിന്റേ വായിലേ ധൎമ്മം എനിക്കു നന്നു.

യോദ്.

73 തൃക്കൈകൾ എന്നെ ഉണ്ടാക്കി തീൎത്തു
നിന്റേ കല്പനകളെ പഠിപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/164&oldid=189092" എന്ന താളിൽനിന്ന് ശേഖരിച്ചത്