താൾ:GaXXXIV5a.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

28 ഖേദം ഹേതുവായി എൻ ദേഹി കണ്ണീർ തൂകുന്നു,
തിരുവചനപ്രകാരം എന്നെ നിവിൎത്തുക!

29 ഭോഷ്കിൻ വഴിയെ എന്നോട് അകറ്റി
നിന്റേ ധൎമ്മത്തെ കനിഞ്ഞു തന്നേയാവു!

30 വിശ്വസ്തതയുടേ വഴിയെ ഞാൻ തെരിഞ്ഞെടുത്തു
നിന്റേ ന്യായങ്ങളെ (മുൻ) വെച്ചുകൊണ്ടിരുന്നു.

31 നിന്റേ സാക്ഷ്യങ്ങളോടു ഞാൻ പറ്റിപ്പോയി
യഹോവേ, എന്നെ നാണിപ്പിക്കരുതേ!

32 എൻ ഹൃദയത്തെ നീ വിസ്താരമാക്കുന്നതിനാൽ
നിന്റേ കല്പനകളുടേ വഴിയിൽ ഞാൻ ഓടിക്കൊള്ളും.

ഹേ.

33 യഹോവേ, തിരുവെപ്പുകളുടേ വഴിയെ എനിക്കുപദേശിച്ചാലും
എന്നാൽ അവസാനം വരേ ഞാൻ അവ സൂക്ഷിക്കും.

34 നിന്റേ ധൎമ്മത്തെ ഞാൻ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും കാപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!

35 നിന്റേ കല്പനകളുടേ നിരത്തിൽ എന്നെ വഴി നടത്തുക!
ഇതിൽ എനിക്കു പ്രസാദം ഉണ്ടല്ലോ.

36 ആദായത്തിലേക്കല്ല
നിന്റേ സാക്ഷ്യങ്ങളിലേക്കു എൻ ഹൃദയത്തെ ചായ്ക്കുക!

37 മായ കാണ്കയിൽനിന്ന് എൻ കണ്ണുകളെ വാങ്ങുമാറാക്കി
നിന്റേ വഴിയിൽ എന്നെ ഉയിൎപ്പിച്ചാലും!

38 നിന്നെ ഭയപ്പെടുന്നതിന്നുള്ള തിരുമൊഴിയെ
അടിയന്നു സ്ഥാപിച്ചാലും!

39 ഞാൻ അഞ്ചുന്ന എൻ നിന്ദയെ പോക്കുക
നിന്റേ ന്യായങ്ങൾ നല്ലവയല്ലോ.

40 കണ്ടാലും നിന്റേ നിയോഗങ്ങളെ ഞാൻ കൊതിക്കുന്നു
നിൻ നീതിയാൽ എന്നെ ഉയിൎപ്പിച്ചാലും!

വാവ്.

41, യഹോവേ, നിന്റേ ദയകൾ എനിക്കു വരുവൂതാക,
തിരുമൊഴി പ്രകാരം നിന്റേ രക്ഷ തന്നേ!

42 നിന്റേ വചനത്തെ ഞാൻ തേറുകയാൽ
എന്നെ നിന്ദിക്കുന്നവരോട് ഒരു വാക്കു ഉത്തരം ചൊല്ലും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/162&oldid=189089" എന്ന താളിൽനിന്ന് ശേഖരിച്ചത്