താൾ:GaXXXIV5a.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

29 യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧).

(ഇപ്രകാരം ൧൧൨ മുതൽ ൧൧൮ വരേ മഹോത്സവസ്തോത്രം സമാപ്തം.)

൧൧൯. സങ്കീൎത്തനം.

ദേവവചനത്തിന്റേ ശക്തിയും ഫലങ്ങളും സ്തുതിക്കുന്ന അകാരാദി.

ആലെഫ്.

1 അനപരാധവഴിയുള്ളവരായി
യഹോവയുടേ ധൎമ്മോപദേശത്തിൽ നടക്കുന്നവർ ധന്യർ.

2 അവന്റേ സാക്ഷ്യങ്ങളെ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും അവനെ തിരഞ്ഞും,

3 അക്രമം പ്രവൃത്തിക്കാതേ
അവന്റേ വഴികളിൽ നടന്നും കൊള്ളുന്നവർ ധന്യർ.

4 അത്യന്തം കാപ്പാനായി
നിന്റേ നിയോഗങ്ങളെ നീ കല്പിച്ചു.

5 അല്ലയോ തിരുവെപ്പുകളെ കാപ്പാൻ
എൻ വഴികൾ സ്ഥിരപ്പെടുമാറാക.

6 അന്നു ഞാൻ നാണിച്ചു പോകയില്ല
നിന്റേ കല്പനകളെ ഒക്കയും നോക്കുമ്പോൾ തന്നേ.

7 അങ്ങേ നീതിയുടേ ന്യായങ്ങളെ പഠിക്കയിൽ
ഞാൻ ഹൃദയനേരോടേ നിന്നെ വാഴ്ത്തും.

8 അങ്ങേ വെപ്പുകളെ ഞാൻ കാക്കും
എന്നെ അത്യന്തം കൈവിടൊല്ല!

ബേഥ്

9 ഏതുകൊണ്ടു ബാലൻ തൻ പാതയെ വെടിപ്പാക്കും?
നിന്റേ വചനപ്രകാരം (അതിനെ) കാത്തുകൊണ്ടാൽ അല്ലോ.

10 എന്റേ സൎവ്വഹൃദയത്താലും ഞാൻ നിന്നെ തിരയുന്നു;
നിന്റേ കല്പനകളിൽനിന്ന് എന്നെ തെറ്റിക്കരുതേ!

11 എൻ ഹൃദയത്തിൽ നിൻ മൊഴിയെ ഞാൻ സംഗ്രഹിച്ചു
നിന്നോടു പാപം ചെയ്യായ്വാൻ തന്നേ.

12 യഹോവേ, നീ അനുഗ്രഹിക്കപ്പെട്ടവൻ
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/160&oldid=189085" എന്ന താളിൽനിന്ന് ശേഖരിച്ചത്