താൾ:GaXXXIV5a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 Psalms, X.സങ്കീൎത്തനങ്ങൾ ൧൦.

20 യഹോവേ, എഴുനീല്ക്ക! മൎത്യൻ ബലപ്പെടരുതേ,
ജാതികൾ്ക്കു നിന്തിരുമുമ്പിൽ ന്യായവിധി വരികേ വേണ്ടു!

21 യഹോവേ, അവൎക്കു ഭീഷണി ഇടുക,
തങ്ങൾ മൎത്യർ എന്നു ജാതികൾ അറികയും ചെയ്ക! (സേല)

൧൦ സങ്കീൎത്തനം.

അകത്തേ ശത്രുക്കളെയും (൧൨) ദൈവം ശിക്ഷിച്ചു സഭയെ ഉദ്ധരിക്കേണം
എന്നതു (കാലം ൯ സങ്കീ.).

1 നീ ദൂരത്തു നില്പാൻ എന്തു, യഹോവേ?
ഞെരുക്കത്തിലേ കാലങ്ങൾ്ക്കു കണ്ണു മൂടുവാൻ എന്തു?

2 ദുഷ്ടന്റേ ഡംഭത്തിങ്കൽ എളിയവൻ (മനം) പൊള്ളുന്നു,
അവർ നിരൂപിച്ച ദുൎന്നയങ്ങളാൽ പിടിക്കപ്പെടുകയും ചെയ്യുന്നു.

3 ദുഷ്ടനല്ലോ തൻ ഉള്ളത്തിൻ മോഹത്തെ സ്തുതിക്കയും
ലുബ്ധൻ യഹോവയെ അനുഗ്രഹിച്ചു ധിക്കരിക്കയും,

4 മൂക്കിൻ ഉയരംകൊണ്ടു ദുഷ്ടൻ: അന്വേഷണം ഇല്ല എന്നും,
ദൈവം ഇല്ല എന്നും എല്ലാ ചിന്തനങ്ങൾ ആകയും,

5 അവന്റേ വഴികൾ എല്ലായ്പോഴും സിദ്ധിക്കയും,
നിന്റേ ന്യായവിധികൾ ഉയരവേ അവനോട് അകലുകയും,
മാറ്റാന്മാരെ ഒക്കയും അവൻ ഊതിക്കളകയും,

6 ഞാൻ കുലുങ്ങുകയില്ല,
തലമുറകളോളം തിന്മയിൽ പെടാത്തവൻ എന്നു ഹൃദയത്തിൽ പറകയും,

7 പ്രാക്കലും ചതികളും തുയരവും വായിൽ നിറകയും
നാവിങ്കീഴ് കിണ്ടവും അകൃത്യവും ഇരിക്കയും,

8 അവൻ ഊരുകളുടേ ഒതുക്കിൽ വസിച്ചു
നിൎദ്ദോഷനെ ഒളിമറകളിൽ കൊല്ലുകയും
അഗതിയെ കണ്ണു ചുഴിഞ്ഞു നോക്കയും,

9 വള്ളിക്കെട്ടിൽ സിംഹം പോലേ ഒളിയിൽ പതിയിരുന്നു.
എളിയവനെ മാട്ടി വെപ്പാൻ പതുങ്ങി
തന്റേ വലയിൽ വറ്റു എളിയവനെ പിടിക്കുകയും,

10 ഒററി പതിഞ്ഞിരിക്കയും
അവന്റേ ഊക്കരാൽ അഗതികൾ വീഴ്കയും,

11 ദേവൻ മറന്നു എന്നും
തൻ മുഖത്തെ മറെച്ചു ഒരുനാളും കാണാതേ ഇരിക്കുന്നു എന്നും
അവൻ ഹൃദയത്തിൽ പറകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/16&oldid=188835" എന്ന താളിൽനിന്ന് ശേഖരിച്ചത്