താൾ:GaXXXIV5a.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 Psalms, CXVI. സങ്കീൎത്തനങ്ങൾ ൧൧൬.

12 യഹോവ നമ്മെ ഓൎത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും,
ഇസ്രയേൽ ഗൃഹത്തെ അനുഗ്രഹിക്കും
അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും,

13 യഹോവയെ ഭയപ്പെടുന്നവരെ
ചെറിയവർ വലിയവരുമായി അനുഗ്രഹിക്കും.

14 നിങ്ങളോടു യഹോവ ചേൎത്തു വെക്കുക
നിങ്ങളോടും മക്കളോടും തന്നേ (൫ മോ. ൧, ൧൧).

15 സ്വൎഭൂമികളെ സൃഷ്ടിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.

16 സ്വൎഗ്ഗം യഹോവയുടേ സ്വൎഗ്ഗം തന്നേ
ഭൂമിയെ മനുഷ്യപുത്രൎക്കു കൊടുത്തും ഇരിക്കുന്നു.

17 മരിച്ചവർ അല്ല യാഹെ സ്തുതിക്കും
മൌനവാസത്തിന്ന് ഇറങ്ങിയ ഏവരും അല്ല.

18 നാമോ യാഹെ സ്തുതിപ്പതു
ഇന്നുമുതൽ യുഗപൎയ്യന്തം തന്നേ (യശ. ൩൮, ൧൮. S).
ഹല്ലെലൂയാഃ.

൧൧൬. സങ്കീർത്തനം.

മഹാക്ലേശത്തിൽനിന്നു രക്ഷിച്ചവനെ (൭) തേറുവാൻ നിശ്ചയിച്ചു (൧൦)
മഹാരക്ഷ കണ്ടു (൧൩) പുതിയ ദേവാലയത്തിൽ ബലികഴിപ്പാൻ വാഗ്ദത്തം
ചെയ്തു.

1 ഞാൻ കെഞ്ചി യാചിക്കും ശബ്ദത്തെ
യഹോവ കേൾ്ക്കകൊണ്ടു ഞാൻ സ്നേഹിക്കുന്നു.

2 അവനാകട്ടേ തന്റേ ചെവിയെ എനിക്കു ചാച്ചതിനാൽ
എൻ വാഴുനാൾ കൊണ്ടു ഞാൻ വിളിക്കും.

3 മരണപാശകൾ എന്നെ ചുറ്റി
പാതാളത്രാസങ്ങൾ എന്നെ പിടിച്ചു
ഞെരുക്കവും ക്ലേശവും ഞാൻ കണ്ടെത്തി (൧൮, ൫, S).

4 അന്നു യഹോവാനാമത്തെ ഞാൻ വിളിച്ചു
അല്ലയോ യഹോവേ, എൻ ദേഹിയെ തെറ്റിച്ചാലും എന്നു യാചിച്ചു.

5 യഹോവ കൃപാലുവും നീതിമാനും തന്നേ
നമ്മുടേ ദൈവം കരൾ്ക്കനിയുന്നവൻ.

6 അജ്ഞന്മാരെ യഹോവ കാക്കുന്നു,
ഞാൻ ക്ഷീണിച്ചു മെലിഞ്ഞു അവൻ എന്നെ രക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/156&oldid=189077" എന്ന താളിൽനിന്ന് ശേഖരിച്ചത്