താൾ:GaXXXIV5a.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 Psalms, CIX, സങ്കീൎത്തനങ്ങൾ ൧൦൯.

11 അവന്നുള്ളത് ഒക്കയും കടക്കാരൻ പിടുങ്ങിക്കളക
അവന്റേ അദ്ധ്വാനത്തെ അന്യന്മാർ കൊള്ളയിടുക!

12 ദയയെ നീട്ടുന്നവൻ ആരും അവന്ന് ഇരിക്കൊല്ല
അവന്റേ അനാഥൎക്കും കരുണാവാൻ അരുതു!

13 അവന്റേ ഭാവി (സന്തതി) ഛേദിക്കപ്പെടുകയത്രേ ആക (൩൭, ൩൮)
പിറേറ തലമുറയിൽ അവരുടേ നാമം മാഞ്ഞുപോക!

14 അവന്റേ പിതാക്കളുടേ അകൃത്യം യഹോവയോട് ഓൎക്കപ്പെടുകയും
അമ്മയുടേ പാപം മായ്ക്കപ്പെടാകയും വേണ്ടു!

15 ഇവ നിത്യം യഹോവയുടേ നേരേ ഇരിക്ക
അവരുടേ ഓൎമ്മയെ അവൻ ഭൂമിയിങ്കന്നു ഛേദിപ്പൂതാക!

16 എന്നത് അവൻ ദയ ചെയ്വാൻ ഓൎക്കാതേ
ദീനനും ദരിദ്രനും ഖിന്നഹൃദയനും ആയ പുരുഷനെ
ഹിംസിച്ചു പിന്തേരുകയാൽ തന്നേ.

17 ശാപത്തെ അവൻ സ്നേഹിച്ചിട്ട് അത് അവന്നു വന്നു,
അനുഗ്രഹത്തിൽ മനസ്സു ചെല്ലായ്കയാൽ അത് അവനോട് അകന്നു.

18 തൻ അങ്കിയെ പോലേ ശാപത്തെ ധരിച്ചു
അതും വെള്ളം പോലേ അവന്റേ ഉള്ളിലും
എണ്ണകണക്കേ അവന്റേ അസ്ഥികളിലും കടന്നു.

19 അവൻ പുതെച്ച വസ്ത്രത്തോട് അതു സമമാക
അരക്കെട്ടു പോലേ നിത്യം അവനെ ചുറ്റുക!

20 എന്നെ ദ്വേഷിക്കുന്നവൎക്കും
എൻ ദേഹിക്ക് തിന്മ ഉരെക്കുന്നവൎക്കും യഹോവയിൽനിന്ന് ഇതേ കൂലി!

21 നീയോ കൎത്താവായ യഹോവേ, തിരുനാമം ഹേതുവായി എന്നോടു ചെയ്ക,
നിന്റേ ദയ നല്ലതാകയാൽ എന്നെ ഉദ്ധരിക്കേണമേ!

22 കാരണം ഞാൻ ദീനനും ദരിദ്രനും (൪൦, ൧൮)
എന്റേ ഉള്ളിൽ ഹൃദയം തുളഞ്ഞതും തന്നേ.

23 ചരിഞ്ഞു നീളുന്ന നിഴൽക്കണക്കേ ഞാൻ പോയി പോയി
തുള്ളനെ പോലേ കുടഞ്ഞു കളയപ്പെട്ടു.

24 നോമ്പു ഹേതുവായി എന്റേ മുട്ടുകൾ ഇടറുന്നു
എൻ മാംസത്തിന്നു നെയി മുട്ടിപ്പോയി.

25 ഞാനോ അവൎക്ക് നിന്ദ ആയി
എന്നെക്കണ്ടു തലകളെ കുലുക്കുകേ ഉള്ളൂ. (൨൨, ൭S).

26 എൻ ദൈവമായ യഹോവേ, എന്നെ സഹായിച്ചു
നിൻ ദയെക്കു തക്കവണ്ണം ഉദ്ധരിക്കേണമേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/150&oldid=189065" എന്ന താളിൽനിന്ന് ശേഖരിച്ചത്