താൾ:GaXXXIV5a.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯. Psalms, IX. 13

5 എൻ ന്യായത്തെയും വിസ്താരത്തെയും നീയല്ലോ നടത്തി,
നീതിയുള്ള വിധികൎത്താവായി സിംഹാസനത്തിലിരുന്നു.

6 ഉലകജാതികളെ നീ ഭൎത്സിച്ചു ദുഷ്ടനെ നശിപ്പിച്ചു
അവരുടേ നാമത്തെ യുഗാദിയുഗത്തോളവും മാച്ചുകളഞ്ഞു.

7 ശത്രുവിന്ന് ഇടിവുകൾ എന്നേക്കും തികഞ്ഞു വന്നു;
നീ പട്ടണങ്ങളെ വേരറുത്തു,
അവറ്റിൻ സ്മരണം കൂടേ നശിച്ചു പോയി.

8 എന്നേക്കും യഹോവ ഇരിക്കുന്നു,
തൻ സിംഹാസനത്തെ ന്യായവിധിക്കായി സ്ഥാപിച്ചു.

9 അവൻ നീതിയോടേ ഊഴിക്കു വിസ്തരിച്ചു
നേരോടേ കുലങ്ങൾ്ക്കു വിധിക്കും.

10 എളിയവന്നു യഹോവ ഉയൎന്നിലം ആക,
ഞെരുക്കത്തിലേ കാലങ്ങൾ്ക്ക് ഉയിൎന്നിലം തന്നേ!

11 യഹോവേ, നിന്നെ തിരയുന്നവരെ നീ കൈവിടായ്കയാൽ
നിൻ നാമത്തെ അറിയുന്നവർ നിങ്കൽ തേറും.

12 ഓതുവിൻ, ചിയോനിൽ വസിക്കുന്ന യഹോവെക്കു തന്നേ,
ജനസമൂഹങ്ങളിൽ അവന്റേ വങ്ക്രിയകളെ കഥിപ്പിൻ!

13 ചോരകളെ അന്വേഷിക്കുന്നവനല്ലോ അവറ്റെ ഓൎത്തു,
സാധുക്കളുടേ നിലവിളിയെ മറക്കാതിരിക്കുന്നു.

14 കരുണ ചെയ്താലും, യഹോവേ!
എന്റേ പകയരാൽ ഉള്ള എൻ ഉപദ്രവത്തെ കാണ്ക,
മരണവാതിലുകളിൽനിന്ന് എന്നെ ഉയൎത്തുന്നവനേ!

15 ഞാൻ ചിയോൻ പുത്രിയുടേ വാതിലുകളിൽ
നിന്റേ സ്തുതിയെ ഒക്കയും വൎണ്ണിച്ചു,
നിന്റേ രക്ഷയിൽ ആനന്ദിക്കേണ്ടതിന്നു തന്നേ.

16 ജാതികൾ ഉണ്ടാക്കിയ കുഴിയിൽ തങ്ങൾ മുഴുകി,
തങ്ങൾ ഒളിപ്പിച്ച വലയിൽ അവരുടേ കാൽ അകപ്പെട്ടു.

17 യഹോവ തന്നെത്താൻ അറിവാറാക്കി ന്യായവിധിയെ കഴിച്ചു; [ല)
തൻ കൈകളുടേ പ്രവൃത്തിയിൽ ദുഷ്ടൻ കുടുങ്ങി പോയി. (പതുക്കേ, സേ

18 ദുഷ്ടന്മാർ പാതാളത്തിലേക്കു പിന്തിരിയും,
യഹോവയെ മറക്കുന്ന സകല ജാതികളും തന്നേ.

19 ദരിദ്രൻ നിത്യം മറക്കപ്പെടുകയില്ല നിശ്ചയം,
സാധുക്കളുടേ ആശ എന്നേക്കും നശിക്കയും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/15&oldid=188833" എന്ന താളിൽനിന്ന് ശേഖരിച്ചത്