താൾ:GaXXXIV5a.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 Psalms, CVII. സങ്കീൎത്തനങ്ങൾ ൧൦൭.

6 തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു.

7 നേർവഴിയിൽ അവരെ നടത്തി
കുടിയിരിപ്പിൻ നഗരത്തിൽ ചെല്ലുമാറാക്കി.

8 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു.

9 മോഹാലസ്യം വന്ന ദേഹിയെ അവൻ തൃപ്തിയാക്കി
വിശന്ന ദേഹിയെ നന്മയാൽ നിറെക്കയാൽ തന്നേ.

10 അന്ധകാരത്തിലും മരണനിഴലിലും വസിച്ചു (യശ. ൯, ൧)
അരിഷ്ടതയാലും ഇരിമ്പിനാലും ബദ്ധരായവർ എങ്കിലോ,

11 ദേവമൊഴികളോടു മറുത്തു
അത്യുന്നതന്റേ ആലോചനയെ ധിക്കരിക്കിയാലല്ലോ,

12 അവൻ കഷ്ടത്താൽ അവരുടേ ഹൃദയം താഴ്ത്തി
അവർ സഹായി ഇല്ലാതേ ഇടറിപ്പോയി;

13 ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,

14 അന്ധകാരമരണനിഴലിൽനിന്ന് അവരെ പുറപ്പെടുവിച്ച്
അവരുടേ കെട്ടുകളെ പൊട്ടിച്ചു.

15 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു,

16 ചെമ്പിൻ വാതിലുകളെ അവൻ നുറുക്കി
ഇരിമ്പിൻ ഓടാമ്പലുകളെ ഖണ്ഡിച്ചു കളകയാൽ തന്നേ (യശ. ൪൫, ൨).

17 ദ്രോഹത്തിൻ വഴിയും അകൃത്യങ്ങളും
ഹേതുവായിട്ടു വലഞ്ഞു പോയ മൂഢരോ,

18 മനസ്സ് ഏതു തീനും അറെച്ചിട്ടു
ചാവിൻ വാതിലുകളോട് അണഞ്ഞപ്പോൾ;

19 തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,

20 തന്റേ വചനം അയച്ച് അവരെ സൌഖ്യമാക്കി
അവരുടേ കുഴികളിൽനിന്നു തെറ്റിച്ചു.

21 ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും,

22 കൃതജ്ഞതായാഗങ്ങളെ കഴിച്ചു
തൽക്രിയകളെ ആൎത്തുംകൊണ്ടു വൎണ്ണിക്കയും വേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/146&oldid=189058" എന്ന താളിൽനിന്ന് ശേഖരിച്ചത്