താൾ:GaXXXIV5a.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൬. Psalms, CVI, 141

14 മരുവിൽ കൊതി കൊതിച്ചു
പാഴ്നിലത്തിൽ ദേവനെ പരീക്ഷിച്ചു,

15 ആയവൻ അവൎക്കു ചോദ്യം പോലേ കൊടുത്തു
അവരുടേ ദേഹികളിൽ മെലിച്ചൽ അയച്ചു.

16 അവർ പാളയത്തിൽ വെച്ചു മോശയിലും
യഹോവയുടേ വിശുദ്ധനായ അഹരോനിലും എരിവു ഭാവിച്ചു;

17 അന്നു ഭൂമി തുറന്നു ദാഥാനെ വിഴുങ്ങി
അബീരാമിൻ സംഘത്തെ മൂടി,

18 ആ കൂട്ടത്തിൽ തീ കത്തി
ജ്വാല ദുഷ്ടരെ ദഹിപ്പിച്ചു.

19 പിന്നേ ഹൊരബിങ്കൽ കന്നുകുട്ടിയെ ഉണ്ടാക്കി
വാൎത്തു തീൎത്തതിനെ തൊഴുതു,

20 തങ്ങളുടേ തേജസ്സായവനെ
പുല്ലു തിന്നുന്ന കാളയുടേ രൂപത്തോടു പകൎന്നു കളഞ്ഞു.

21 മിസ്രയിൽ വമ്പുകളും
ഹാം ദേശത്തിൽ അതിശയങ്ങളും,

22 ചെങ്കടലിൽ ഭയങ്കരങ്ങളും അനുഷ്ഠിച്ചു
തങ്ങളെ രക്ഷിച്ച ദേവനെ മറന്നു വിട്ടു.

23 ആയവൻ അവരെ വേരറുപ്പാൻ ഭാവിച്ചു,
അവൻ തെരിഞ്ഞെടുത്ത മോശ
മൂലനാശത്തിങ്കന്ന് അവന്റേ ഊഷ്മാവിനെ തിരിപ്പാൻ
അവന്റേ മുമ്പാകേ ഇടിവിൽ നിന്നിരുന്നില്ല എങ്കിലേ.

24 പിന്നേ ആ മനോഹരദേശത്തെ അവർ നിരസിച്ചു
അവന്റേ വചനത്തെ വിശ്വസിക്കാഞ്ഞു,

25 തങ്ങളുടേ കൂടാരങ്ങളിൽ പിറുപിറുത്തു
യഹോവയുടേ ശബ്ദത്തെ കേളാതേ പോയി.

26 അവനും അവരെ മരുവിൽ വെച്ചു വീഴിക്കും
അവരുടേ സന്തതിയെ ജാതികളിൽ വീഴിക്കും എന്നും,

27 ദേശങ്ങളിൽ അവരെ ചിതറിക്കും എന്നും (൩ മോ. ൨൬, ൩൩)
അവരുടേ നേരേ കൈ ഉയൎത്തി (സത്യം ചെയ്തു).

28 അനന്തരം അവർ ബാൾ്പയോരോടു സഞ്ജിച്ചു പോയി
നിൎജ്ജീവന്മാൎക്കുള്ള ബലികളെ ഭക്ഷിച്ചു,

29 ദുഷ്കൎമ്മങ്ങളാൽ (അവന്നു) മുഷിച്ചൽ ഉണ്ടാക്കി
ബാധ അവരിൽ തട്ടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/143&oldid=189052" എന്ന താളിൽനിന്ന് ശേഖരിച്ചത്