താൾ:GaXXXIV5a.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 Psalms, CV. സങ്കീൎത്തനങ്ങൾ ൧൦൫.

13 അവർ ജാതിയിൽനിന്നു ജാതിയിലേക്കും
രാജ്യം വിട്ട് അന്യജനത്തിലേക്കും സഞ്ചരിക്കയിൽ,

14 അവരെ പീഡിപ്പിപ്പാൻ മനുഷ്യരെ സമ്മതിയാതേ
രാജാക്കളെയും അവർ മൂലമായി ശിക്ഷിച്ചു;

15 എന്റേ അഭിഷിക്തരെ തൊടായ്വിൻ
എൻ പ്രവാചകരിൽ തിന്മ വരുത്തായ്വിൻ (എന്നിരുന്നു).

16 പിന്നേ ദേശത്തിന്മേൽ ക്ഷാമം വിളിച്ചു
അപ്പമാകുന്ന ദണ്ഡ് അശേഷം ഒടിച്ചു;

17 അവൎക്കു മുമ്പേ ഒരു പുരുഷനെ അയച്ചു
യോസേഫ് ദാസനായി വില്ക്കപ്പെട്ടു.

18 തളകൊണ്ട് അവന്റേ കാലുകളെ മുടക്കി
അവന്റേ ദേഹി ഇരിമ്പിൽ അകപ്പെട്ടു,

19 ആയവന്റേ വാക്കു വരികയും
യഹോവയുടേ മൊഴി അവനെ ഊതിക്കഴിക്കയും ചെയ്വോളമേ.

20 (അന്നു) രാജാവ് ആളയച്ചു അവനെ അഴിപ്പിച്ചു
വംശങ്ങളെ ഭരിക്കുന്നവൻ അവനെ വിടുതലാക്കി,

21 സ്വഭവനത്തിന്നു യജമാനനും
തന്റേ സകല സമ്പത്തിലും വാഴുന്നോനും ആക്കി,

22 തന്റേ പ്രഭുക്കളെ അവൻ തൻ ഉള്ളംകൊണ്ടു കെട്ടുവാനും
തൻ മൂപ്പരെ ജ്ഞാനം പഠിപ്പിപ്പാനും (ഏല്പിച്ചു).

23 എന്നാറേ ഇസ്രയേൽ മിസ്രയിൽ ചെന്നു
യാക്കോബ് ഹാം ദേശത്തിൽ പരദേശിയായി നടന്നു.

24 പിന്നേ സ്വജനത്തെ അത്യന്തം പെരുകിച്ചു
അവരെ മാറ്റാന്മാരെക്കാൾ ഉരക്കുമാറാക്കി.

25 സ്വജനത്തെ പകെപ്പാനും
തൻ അടിയാരിൽ കൌശലം പ്രയോഗിപ്പാനും ആയവരുടേ ഹൃദയം മ

26 സ്വദാസനായ മോശയെയും [റിച്ചു.
താൻ തെരിഞ്ഞെടുത്ത അഹരോനെയും അയച്ചു.

27 ഇവർ അവന്റേ അടയാളവാക്കുകളെ ആ കൂട്ടരിലും
അവന്റേ അത്ഭുതങ്ങളെ ഹാം ദേശത്തിലും ഇട്ടു (൭൮, ൪൩).

28 അവൻ അന്ധകാരം അയച്ചു ഇരുളാക്കി
അവന്റേ വാക്കുകളോട് അവർ മറുത്തതും ഇല്ല.

29 അവരുടേ വെള്ളങ്ങളെ രക്തമാക്കി മാറ്റി
അങ്ങേ മീനുകളെ മരിപ്പിച്ചു;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/140&oldid=189046" എന്ന താളിൽനിന്ന് ശേഖരിച്ചത്