താൾ:GaXXXIV5a.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൨. Psalms, CII. 131

൧൦൨. സങ്കീൎത്തനം.

(൨) സങ്കടത്തിലും (൭) ഏകാന്തത്തിലും വലഞ്ഞവനെ രക്ഷിപ്പാനും (൧൩)
ചിയോനെ പുതുക്കി (൧൯) ജാതികൾ്ക്കും അനുഗ്രഹം ആക്കിവെപ്പാനും (൨൪)
കുഴങ്ങുന്നവൎക്കു നിത്യശരണമായി വിളങ്ങുവാനും യാചിച്ചതു; (കാലം: ബാ
ബേൽ പ്രവാസം തീരുവാറായപ്പോൾ).

എളിയവന്റേ പ്രാൎത്ഥന; അവൻ ക്ഷീണിച്ചു യഹോവയുടേ മുമ്പിൽ
തന്റേ ചിന്തനം പകരുമ്പോഴേക്കു.

2 യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്ക
എൻ കൂക്കൽ നിന്നോട് എത്തുകേയാവു.

3 നിൻ മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ (൨൭, ൯) എനിക്കു ഞെരുങ്ങും
എങ്കലേക്കു നിൻ ചെവിയെ ചായ്ക്കുക, [നാളിൽ;
ഞാൻ വിളിക്കും നാൾ വിരഞ്ഞ് ഉത്തരം അരുളേണമേ!

4 കാരണം എന്റേ നാളുകൾ പുകയായി ഒടുങ്ങി (൩൭, ൨൦)
എന്റേ എല്ലുകൾ കൊള്ളി പോലേ കത്തുന്നു.

5 എഃൻറ ഹൃദയം പുല്ലു പോലേ അടികൊണ്ട് ഉണങ്ങി
എന്റേ അപ്പം ഭക്ഷിപ്പാനും മറന്നുപോയി.

6 എന്റേ ഞരക്കത്തിൻ ഒച്ചയാൽ
എൻ അസ്ഥികൾ മാംസത്തോടു പറ്റിപ്പോയി.

7 ഞാൻ മരുവിലേ ഞാരപക്ഷിയോട് ഒത്തു
ഇടിഞ്ഞ മതിലുകളിലേ നത്തു പോലേ ആയി.

8 ഞാൻ ജാഗരിച്ചുനിന്നു
പുരമുകളിൽ തനിച്ചിരിക്കുന്ന കരികിരി കണക്കേ ആയി.

9 എല്ലാ നാളും എന്നേ ശത്രുക്കം പഴിച്ചു
എന്റേ നേരേ ഭ്രാന്തു പിടിച്ചവർ എന്നെകൊണ്ട് ആണയിടുന്നു.

10 കാരണം അപ്പം പോലേ ഞാൻ ഭസ്മം തിന്നു
എന്റേ പാനീയം കണ്ണീരിൽ കലക്കി.

11 നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞ
നിന്റേ ഈറലും ചിനവും ഹേതുവായിട്ടത്രേ

12 എന്റേ നാളുകൾ ചരിഞ്ഞ നിഴല്ക്കു സമം
ഞാൻ പുല്ലു പോലേ ഉണങ്ങി.

13 നീയോ യഹോവേ, എന്നേക്കും ഇരിക്കുന്നു
നിന്റേ ശ്രുതി തലമുറതലമുറയോളമേ.

14 നീ എഴുനീറ്റു ചിയോനെ കനിഞ്ഞുകൊള്ളും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/133&oldid=189032" എന്ന താളിൽനിന്ന് ശേഖരിച്ചത്