താൾ:GaXXXIV5a.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮. Psalms, VIII. 11

6 ശത്രു എൻ ദേഹിയെ പിന്തുടൎന്നു പിടിക്കയും
എൻ ജീവനെ നിലത്തു ചവിട്ടുകയും
എൻ തേജസ്സിനെ പൂഴിയിൽ വസിപ്പിക്കയും ചെയ്ക! (സേല)

7 യഹോവേ, നിൻ കോപത്തിൽ എഴുനീല്ക്ക!
എന്റേ മാറ്റാന്മാരുടേ ചീറ്റത്തിങ്കൽ ഉയരുക!
ന്യായവിധിയെ കല്പിച്ചുള്ളവനേ, എനിക്കായി ഉണരുക!

8 കുലങ്ങളുടേ മഹാസഭ നിന്നെ ചുറ്റിനില്ക്ക,
പിന്നേ അവൎക്കു മീതേ കയറി ഉയരത്തിലേക്കു മടങ്ങി ചെല്ക!

9 യഹോവ ജനസമൂഹങ്ങൾക്കു വിസ്തരിക്കും;
എന്റേ നീതിക്കും തികവിന്നും തക്കവാറു
യഹോവേ, എനിക്കും ന്യായം വിധിക്ക!

10 ദുഷ്ടരുടേ ദോഷം തീൎന്നു പോക,
നീതിമാനെ ഉറപ്പിക്കയും ചെയ്ക!
ഹൃദയങ്ങളെയും ഉൾപൂവുകളെയും ആരായുന്നവൻ നീതിയുള്ള ദൈവമല്ലോ.

11 ഹൃദയനേരുള്ളവരെ രക്ഷിക്കുന്ന
ദൈവത്തിൻ വക്കൽ എന്റേ പലിശ ആകുന്നു.

12 ദൈവം നീതിയുള്ള ന്യായാധിപനും
നാൾതോറും ക്രുദ്ധിക്കുന്ന ദേവനും ആകുന്നു.

13 (ആൾ) തിരിയാഞ്ഞാൽ തന്റേ വാളിനെ കടഞ്ഞു
തൻ വില്ലിനെ കുലെച്ചു ലാക്കിൽ ഉറപ്പിക്കും;

14 അവനെക്കൊള്ളേ മരണാസ്ത്രങ്ങളെ തൊടുത്തു
തൻ അമ്പുകളെ തീപ്പകുഴികൾ ആക്കി ചമെക്കും.

15 കണ്ടാലും, അകൃത്യത്തെ അവൻ ഉൾക്കൊണ്ടു
കിണ്ടം ഗൎഭം ധരിച്ചു വ്യാജത്തെ പ്രസവിക്കുന്നു.

16 കുണ്ടു കുഴിച്ചു തോണ്ടി എടുത്തു,
താൻ ഉണ്ടാക്കിയ കുഴിയിൽ വീഴുകയും ചെയ്യുന്നു.

17 അവന്റേ കിണ്ടും തൻ തലയിലേക്കു തിരിയും,
അവന്റേ സാഹസം തൻ നെറുകമേൽ ഇറങ്ങും.

18 ഞാൻ യഹോവയെ തൻ നീതിക്കു തക്കവണ്ണം വാഴ്ത്തും,
അത്യുന്നതനായ യഹോവാനാമത്തെ കീൎത്തിക്കും.

൮. സങ്കീൎത്തനം.

വാനങ്ങളാൽ കുട്ടികൾ്ക്കും ബോധിക്കുന്ന ദേവതേജസ്സു (൪) മനുഷ്യസൃഷ്ടി
യിൽ വിളങ്ങി വന്നതിന്നു (൧൦) സ്തോത്രം,


2*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/13&oldid=188827" എന്ന താളിൽനിന്ന് ശേഖരിച്ചത്