താൾ:GaXXXIV5a.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൭. Psalms, XCVII. 127

൯൭. സങ്കീൎത്തനം.

കൎത്താവ് പ്രത്യക്ഷനായി (൪) സൎവ്വജാതികൾ്ക്കും ന്യായം വിധിച്ചാൽ (൭)
ബിംബസേവികൾ്ക്കു നാണവും ചിയോന്നു സന്തോഷവും വരുന്നതു കൊണ്ടു
(൧൦) പാപത്തെ വെറുപ്പാൻ പ്രബോധിപ്പിച്ചതു.

1 യഹോവ വാഴുന്നു (൯൩, ൧) എന്നതിനാൽ ഭൂമി ആനന്ദിക്ക (൯൬, ൧൧),
ബഹു ദ്വീപുകളും സന്തോഷിക്ക!

2 മേഘവും അന്ധകാരവും അവനെ ചൂഴുന്നു
നീതിയും ന്യായവും തൽസിംഹാസനത്തിന്റേ തൂൺ തന്നേ (൮൯, ൧൫).

8 അവന്റേ മുമ്പാകേ അഗ്നി നടന്നു (൫൦, ൩)
ചുറ്റിലും അവന്റേ മാറ്റാന്മാരെ കത്തിക്കുന്നു.

4 അവന്റേ മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
(൭൭, ൧൯) ഭൂമി കണ്ടു വിറെച്ചു.

5 യഹോവയുടേ മുമ്പിൽനിന്നു മലകൾ മെഴുകു പോലേ ഉരുകി
സൎവ്വഭൂമിയുടേ കൎത്താവിൻ മുമ്പിൽ നിന്നത്രേ (മീക ൧, ൪).

6 വാനങ്ങൾ അവന്റേ നീതിയെ കഥിക്കുന്നു (൫൦, ൬)
എല്ലാ വംശങ്ങളും അവന്റേ തേജസ്സു കാണും (യശ. ൪൦, ൫).

7 അസത്തുകളിൽ പ്രശംസിക്കുന്ന
വിഗ്രഹസേവികൾ ഒക്കയും നാണിക്കും (യശ. ൪൨, ൧൭).
സൎവ്വദേവകളായുള്ളോരേ, അവനെ തൊഴുവിൻ!

8 ചിയോൻ കേട്ട സന്തോഷിക്കുന്നു,
യഹോവേ, നിന്റേ ന്യായവിധികൾ നിമിത്തം
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു (൪൮, ൧൨).

9 കാരണം യഹോവേ, സൎവ്വഭൂമിയുടേ മേലും നീ അത്യുന്നതൻ (൮൯, ൧൯)
സകല ദേവകൾ്ക്കും മീതേ ഏറേ ഉയൎന്നിരിക്കുന്നു (൪൭, ൧൦).

10 യഹോവയെ സ്നേഹിക്കുന്നോരേ, തിന്മയെ പകെപ്പിൻ!
സ്വഭക്തരുടേ ദേഹികളെ അവൻ കാക്കുന്നു,
ദുഷ്ടരുടേ കൈയിൽനിന്ന് അവരെ ഉദ്ധരിക്കും.

11 നീതിമാന്നു വെളിച്ചവും
ഹൃദയനേരുള്ളവൎക്കു സന്തോഷവും വിതറപ്പെടുന്നു.

12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചു (൩൨, ൧൧)
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ (൩൦, ൫)!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/129&oldid=189025" എന്ന താളിൽനിന്ന് ശേഖരിച്ചത്