താൾ:GaXXXIV5a.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 Psalms, XCVI. സങ്കീൎത്തനങ്ങൾ ൯൬.

1 യഹോവെക്കു പുതിയ പാട്ടു പാടുവിൻ (യശ. ൪൨, ൧൦).
സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു പാടുവിൻ!

2 യഹോവെക്കു പാടി തൻ നാമത്തെ ആശീൎവ്വദിപ്പിൻ,
നാളിൽ നാളിൽ അവന്റേ രക്ഷയെ സുവിശേഷിപ്പിൻ (യശ.൫൨, ൭)!

3 ജാതികളിൽ അവന്റേ തേജസ്സും
സകല വംശങ്ങളിൽ അവന്റേ അതിശയങ്ങളും വൎണ്ണിപ്പിൻ!

4 കാരണം യഹോവ വലിയവനും ഏറ്റം സ്തുത്യന്നും (൪൮, ൨)
സൎവ്വദേവകൾ്ക്കും മീതേ ഭയങ്കരനും ആകുന്നു.

5 വംശങ്ങളുടേ ദേവകൾ ഒക്കയും അസത്തുകളല്ലോ ആകുന്നതു,
സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയതു യഹോവ തന്നേ.

6 പ്രതാപവും പ്രഭയും അവന്റേ മുമ്പിലും
ശക്തിയും അഴകും അവന്റേ വിശുദ്ധസ്ഥലത്തും ഉണ്ടു.

7 വംശങ്ങളുടേ കുഡുംബങ്ങളായുള്ളോവേ, യഹോവെക്ക് കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്ക് കൊടുപ്പിൻ!

8 യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
കാഴ്ച വെച്ച് അവന്റേ പ്രാകാരങ്ങളിൽ ചെല്ലൂവിൻ!

9 വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ
സൎവ്വഭൂമിയായുള്ളോവേ, അവന്മുമ്പിൽ നടുങ്ങുവിൻ (൨൯, ൧൨)!

10 യഹോവ വാഴുന്നു
എന്നതിനാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു എന്നും (൯൩, ൧)
അവൻ നേരിൽ വംശങ്ങൾ്ക്കു ന്യായം വിസ്തരിക്കും എന്നും ജാതികളിൽ

11 സ്വൎഗ്ഗങ്ങൾ സന്തോഷിക്ക [പറവിൻ!
ഭൂമി ആനന്ദിക്ക
സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക.

12 വയലും അതിലുള്ളത് ഒക്കയും ഉല്ലസിക്ക;
അന്നു കാട്ടിലേ മരങ്ങൾ എല്ലാം ആൎക്കും (യശ. ൪൪, ൨൩);

13 യഹോവയുടേ മുമ്പിൽ തന്നേ. അവൻ വരുന്നുവല്ലോ,
ഭൂമിക്കു ന്യായം വിധിപ്പാൻ വരുന്നുവല്ലോ.
ഊഴിക്കു നീതിയിലും
വംശങ്ങൾ്ക്കു വിശ്വസ്തതയിലും താൻ ന്യായം വിധിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/128&oldid=189023" എന്ന താളിൽനിന്ന് ശേഖരിച്ചത്