താൾ:GaXXXIV5a.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൫. Psalms, XCV. 125

൯൫. സങ്കീൎത്തനം.

സൃഷ്ടിയിലും രക്ഷയിലും മാത്രമല്ല (൬) ഇസ്രയേലിനെ നിൎമ്മിക്കയാലും വി
ളങ്ങുന്ന യഹോവയെ വണങ്ങി ഹൃദയം കഠിനമാക്കാതേ സേപിപ്പാൻ പ്രബോ
ധനം.

1 വരുവിൻ നാം യഹോവെക്ക് ആൎത്തു
നമ്മുടേ രക്ഷാപ്പാറെക്കു ഘോഷിക്ക!

2 വാഴ്ത്തിക്കൊണ്ട് അവന്റേ മുഖത്തെ മുമ്പിട്ടു
കീൎത്തനകളാൽ അവന്നായി ഘോഷിക്ക!

8 കാരണം യഹോവ വലിയ ദേവനും
സകല ദേവകൾ്ക്കും മീതേ മഹാരാജാവും ആകുന്നു.

4 ഭൂമിയുടേ അഗാധങ്ങൾ അവന്റേ കൈയിലും
മലകളുടേ കൊടുമുടികൾ അവന്നുള്ളവയും ആകുന്നു.

5 സമുദം അവന്റേതു, താൻ അതിനെ ഉണ്ടാക്കി,
കരയെയും അവന്റേ കൈകൾ മനിഞ്ഞു.

6 വരുവിൻ നാം തൊഴുതു കുമ്പിട്ടു
നമ്മെ ഉണ്ടാക്കിയ യഹോവയുടേ മുമ്പിൽ മുട്ടുകുത്തുക!

7 ആയവൻ നമ്മുടേ ദൈവവും നാം അവന്റേ മേച്ചലിലേ ജനവും
അവൻ കൈക്കലേ ആടുകളും ആകുന്നുവല്ലോ.
ഇന്ന് അവന്റേ ശബ്ദത്തെ കേട്ടുകൊണ്ടാലും:

8 അല്ലയോ (വിവാദം എന്ന) മരീബയിലും (പരീക്ഷ എന്ന) മസ്സാനാളിൽ മ
നിങ്ങളുടേ ഹൃദയങ്ങളെ കഠിനമാക്കരുതേ! [രുവിലും ആയ പോലേ

9 അവിടേ നിങ്ങളുടേ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു ശോധന ചെയ്തു
എന്റേ പ്രവൃത്തിയെ കണ്ടു.

10 നാല്പതു വൎഷവും ഞാൻ ആ തലമുറയാൽ മനം പിരിഞ്ഞു
ഇവർ ഹൃദയം തെറ്റിപ്പോകുന്ന ജനം,
എൻ വഴികളെ അറിയാത്തവർ എന്നു ചൊല്ലി,

11 എന്റേ സ്വസ്ഥതയിൽ (൫ മോ. ൧൨,൯) അവർ പ്രവേശിക്കയില്ല
എന്ന് എന്റേ കോപത്തിൽ ആണയിടുകയും ചെയ്തു.

൯൬. സങ്കീൎത്തനം.

സകല വംശങ്ങളും (൪) സത്യദേവന്റേ തേജസ്സു ബോധിച്ചു (൭) അവ
ന്റേ രാജത്വത്തിൽ അടങ്ങി (൧൧) ന്യായവിധിക്ക് ഒരുമ്പെടുവാൻ പ്രബോ
ധിപ്പിച്ചതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/127&oldid=189021" എന്ന താളിൽനിന്ന് ശേഖരിച്ചത്