താൾ:GaXXXIV5a.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 Psalms, LXXXIX. സങ്കീൎത്തനങ്ങൾ ൮൯

38 ചന്ദ്രനെ പോലേ അത് എന്നും ഉറെക്കും. [(സെല)
ഇളമുകിലിലേ സാക്ഷി വിശ്വസ്തൻ തന്നേ (യിറ. ൩൧, ൩൫) എന്നത്രേ,

39 നീയോ ഞങ്ങളെ തള്ളി നിരസിച്ചു
നിന്റേ അഭിഷിക്തനോടു കയൎത്തു,

40 നിന്റേ ദാസന്റേ നിയമത്തെ ധിക്കരിച്ചു
നിലം വരേ തൽകിരീടത്തെ തീണ്ടിച്ചു.

41 അവന്റേ മതിലുകളെ ഒക്കയും തകൎത്തു (൮൦, ൧൩)
കിടങ്ങുകളെ ഇടിച്ചൽ ആക്കി വെച്ചു.

42 വഴിയിൽ കൂടി കടക്കുന്നവർ എല്ലാം അവനെ കവരുന്നു
അയല്ക്കാൎക്ക് അവൻ നിന്ദയായി.

43 അവന്റേ മാറ്റാന്മാരുടേ വലങ്കൈയെ നീ ഉയൎത്തി
തൽശത്രുക്കളെ ഒക്കയും സന്തോഷിപ്പിച്ചു.

44 അവന്റേ വാളിൻ കടുപ്പത്തെ കൂടേ മടക്കി
യുദ്ധത്തിൽ അവനെ നിവിൎത്താതേ പോയി.

45 അവന്റേ ഓലക്കം മതിയാക്കി
തൽസിംഹാസനത്തെ നിലത്തിലിട്ടു കളഞ്ഞു.

46 അവന്റേ യൌവനദിവസങ്ങളെ ചുരുക്കി
നാണംകൊണ്ട് അവനെ മൂടി വെച്ചു. (സേല)

47 യഹോവേ, നീ എന്നേക്കും മറഞ്ഞു കൊള്ളുന്നതും
നിന്റേ ഊഷ്മാവ് തീ പോലേ കത്തുന്നതും എത്രത്തോളം?

48 എനിക്ക് ആയുസ്സ് എമ്മാത്രം എന്നും
മനുഷ്യപുത്രരെ ഒക്കയും ഏതു മായെക്കായി സൃഷ്ടിച്ചു എന്നും ഓൎത്തുകൊൾ്ക.

49 മരണത്തെ കാണാതേ ജീവിച്ചിരിക്കുന്ന പുരുഷൻ ആരു പോൽ,
പാതാളത്തിൻ കൈയിൽനിന്നു സ്വദേഹിയെ വിടുവിക്കുന്നവൻ (ആർ)?

50 കൎത്താവേ, നിന്റേ വിശ്വസ്തതയാൽ ദാവിദിനോടു ആണയിട്ട [(സേല)
നിന്റേ ആദ്യദയകൾ എവിടേ?

51 കൎത്താവേ, അടിയങ്ങളുടേ നിന്ദയും
പല വംശങ്ങളുടേ (നിന്ദ) എല്ലാം എൻ മടിയിൽ ഞാൻ ചുമന്നു നടക്കുന്ന

52 നിന്റേ ശത്രുക്കൾ, യഹോവേ, നിന്ദിച്ചു [തും,
നിന്റേ അഭിഷിക്തന്റേ ചുവടുകളെ നിന്ദിച്ചതും ഓൎക്കേണമേ!

യഹോവ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെട്ടവൻ (ആക)
ആമെൻ! ആമെൻ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/120&oldid=189008" എന്ന താളിൽനിന്ന് ശേഖരിച്ചത്