താൾ:GaXXXIV5a.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൭. Psalms, LXXXVII. 113

10 കാരണം ദൈവമേ, വലിയവനും
അത്ഭുതങ്ങൾ ചെയ്യുന്നവനും നീയത്രേ ആകുന്നതു.

11 യഹോവേ, നിന്റേ വഴിയെ എനിക്ക് ഉപദേശിക്ക (൨൭, ൧൧)
നിന്റേ സത്യത്തിൽ ഞാൻ നടക്കും;
തിരുനാമത്തെ ഭയപ്പെടുവാൻ എൻ ഹൃദയത്തെ ഒന്നിപ്പിക്ക.

12 എൻ ദൈവമായ കൎത്താവേ, നിന്നെ ഞാൻ സൎവ്വഹൃദയത്തോടും വാഴ്ത്തി
തിരുനാമത്തെ യുഗപൎയ്യന്തം തേജസ്കരിക്കും;

13 കാരണം എൻ മേൽ നിന്റേ ദയ വലുതായിരുന്നു,
എൻ ദേഹിയെ നീ അധമപാതാളത്തിൽനിന്ന് ഉദ്ധരിച്ചുവല്ലോ.

14 ദൈവമേ അഹങ്കാരികൾ എന്റേ നേരേ എഴുനീറ്റു
പ്രൌഢന്മാരുടേ സഭ എൻ ദേഹിയെ തിരയുന്നു,
നിന്നെ തങ്ങളുടേ മുമ്പാകേ വെക്കുന്നില്ല (൫൪, ൫).

15 നീയോ കൎത്താവേ, കനിവും കൃപയും ഉള്ള ദേവൻ
ദീൎഗ്ഘശാന്തിയും ദയാസത്യങ്ങളും പെരുകിയവൻ തന്നേ (൨ മോ. ൩൪, ൬).

16 എങ്കലേക്കു തിരിഞ്ഞു കരുണ ചെയ്തു
അടിയന്നു നിന്റേ ശക്തി തരികയും
നിന്റേ ദാസീപുത്രനെ രക്ഷിക്കയും ചെയ്ക.

17 യഹോവേ, നീ എന്നെ തുണെച്ച് ആശ്വസിപ്പിച്ചതിനെ
എന്നെ പകെക്കുന്നവർ കണ്ടു നാണിക്കത്തക്കവണ്ണം
നന്മെക്കായി ഒാർ അടയാളം എന്നോടു ചെയ്യേണമേ!

൮൭. സങ്കീൎത്തനം.

ചിയോൻ യഹോവെക്ക് ഇഷ്ടമാകയാൽ (൪) ശേഷം ജാതികൾ്ക്കും ജന്മന
ഗരം ആകും (കാലം: സ. ൪൬. ൭൬).

കോരഹ്യപുത്രരുടേ കീൎത്തനപ്പാട്ടു.

1 അവൻ അടിസ്ഥാനം ഇട്ടവൾ
വിശുദ്ധ മലകളിൻ മേലത്രേ.

2 യാക്കോബിൻ എല്ലാ പാൎപ്പിടങ്ങളിലും
യഹോവ സ്നേഹിക്കുന്നത് ചിയോന്റേ വാതിലുകൾ തന്നേ.

3 ദൈവത്തിൻ നഗരമായവളേ,
നിന്നെ ചൊല്ലി തേജസ്സുള്ളവ ഉരെക്കപ്പെടുന്നു. (സേല)

4 രഹബ് (യശ. ൩൦, ൭) ബാബൽ എന്നവയും എന്റേ പരിചയക്കാർ എ
[ന്നു ഞാൻ പ്രസിദ്ധമാക്കും;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/115&oldid=188997" എന്ന താളിൽനിന്ന് ശേഖരിച്ചത്