താൾ:GaXXXIV5a.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൧. Psalms, LXXXI. 107

19 ഞങ്ങളോ നിന്നെ വിട്ടു പിൻവാങ്ങുകയില്ല. [ച്ചു യാചിക്കും.
ഞങ്ങളെ ഉയിൎപ്പിച്ചു കൊള്ളേണമേ തിരുനാമത്തെ മാത്രം ഞങ്ങൾവിളി

20 സൈന്യങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

൮൧. സങ്കീൎത്തനം.

പെസഹ കൊണ്ടാടേണ്ടുന്നതു (൫) അന്ന് ഇസ്രയേലിന്നു രക്ഷ വന്നതു
കൊണ്ടത്രേ. (൭) ഇനി യഹോവയെ മാത്രം കേട്ടു സേവിച്ചാൽ (൧൪) ജനത്തി
ന്ന് എത്ര ഭാഗ്യം.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ, ആസാഫിന്റേതു.

2 നമ്മുടേ ശക്തിയാകുന്ന ദൈവത്തിന്ന് ആൎപ്പിൻ
യാക്കോബിൻ ദൈവത്തിന്ന് ഘോഷിപ്പിൻ,

3 പാട്ടു കരേറ്റുവിൻ വീണയോടും
മനോഹര കിന്നരവും ചെണ്ടയും കേൾ്പിപ്പിൻ!

4 അമാവാസ്യയിൽ കാഹളം ഊതുവിൻ
നമ്മുടേ ഉത്സവനാളാം പൌൎണ്ണമിയിൽ തന്നേ!

5 കാരണം ഇസ്രയേലിന്ന് ഇതു വെപ്പും
യാക്കോബ് ദൈവത്തിന്നു ന്യായവും ആകുന്നു.

6 അവൻ മിസ്രദേശത്തെ കൊള്ളേ പുറപ്പെടുമ്പോൾ
യോസേഫിന്നു ഇതു സാക്ഷ്യമാക്കി വെച്ചു.
ഞാൻ അറിയാത്ത ഭാഷയെ കേൾ്ക്കുന്നിതു:

7 അവന്റേ തോളിനെ ഞാൻ ചുമടിൽനിന്നു വേർവിടുത്തു
അവന്റേ കരങ്ങൾ വട്ടിയിൽനിന്നു നീങ്ങിപ്പോയി.

8 ഞെരുക്കത്തിൽ നീ വിളിച്ചു ഞാൻ നിന്നെ വിടുവിച്ചു
ഇടിയുടേ മറയത്തുനിന്നു നിണക്ക് ഉത്തരം ഏകി
വിവാദവെള്ളത്തിന്നരികേ നിന്നെ ശോധന ചെയ്തു. (സേല)

9 എൻ ജനമേ, കേൾ്ക്ക ഞാൻ ആണയിട്ടു നിന്നെ പ്രബോധിപ്പിക്കട്ടേ,
ഇസ്രയേല എന്നെ കേട്ടുകൊണ്ടാലും!

10 അന്യദേവൻ നിന്നിൽ ഉണ്ടാകരുതു,
പരദേശദേവനെ കുമ്പിടരുതു!

11 മിസ്രദേശത്തുനിന്നു നിന്നെ കരേറുമാറാക്കിയ
യഹോവ എന്ന നിന്റേ ദൈവം ഞാൻ തന്നേ (൨ മോ. ൨൦, ൨ S);
നിന്റേ വായെ വിസ്താരത്തിൽ തുറക്ക ഞാൻ അതിനെ നിറെക്കും.


8*

8*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/109&oldid=188987" എന്ന താളിൽനിന്ന് ശേഖരിച്ചത്