താൾ:GaXXXIV5a.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൦. Psalms, LXXX. 105

6 നിന്നെ അറിയാത്ത ജാതികളിലും
തിരുനാമത്തെ വിളിക്കാത്ത രാജ്യങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ

7 യാക്കോബിനെ തിന്നു [പകരുക!
അവന്റേ വാസം അവർ പാഴാക്കിക്കളഞ്ഞുവല്ലോ (യിറ. ൧൦, ൨൫).

8 പൂൎവ്വന്മാരുടേ അകൃത്യങ്ങളെ ഞങ്ങൾ്ക്കു നേരേ ഓൎക്കൊല്ല!
നിന്റേ കരളലിവുകളാൽ ഞങ്ങളെ മുമ്പിടുവാൻ ബദ്ധപ്പെടേണമേ;
ഞങ്ങൾ ഏറ്റം മെലിഞ്ഞുവല്ലോ.

9 ഞങ്ങളുടേ രക്ഷാദൈവമേ, തിരുനാമത്തിൻ തേജസ്സ് നിമിത്തം
ഞങ്ങളെ തുണെക്കയും ഉദ്ധരിക്കയും
തിരുനാമം ഹേതുവായി ഞങ്ങളുടേ പാപങ്ങളെ മൂടിക്കളയേണമേ!

10 ഇവരുടേ ദൈവം എവിടേ എന്നു ജാതികൾ എന്തിനു പറവൂ? (യോവേൽ
നിന്റേ ദാസന്മാരുടേ രക്തം ചിന്നിയതിന്റേ പ്രതിക്രിയ [൨, ൧൭).
ജാതികളിൽ ഞങ്ങളുടേ കണ്ണുകൾ കാണ്കേ അറിയായ്വരേണമേ (൫ മോ.

11 ബദ്ധന്റേ ഞരക്കം തിരുമുമ്പിൽ വരികയാവു; [൩൨, ൪൩)!
നിന്റേ ഭുജത്തിൻ മഹിമെക്കു തക്കവണ്ണം മൃത്യുപുത്രരെ ശേഷിപ്പിച്ചാലും!

12 ഞങ്ങളുടേ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ
കൎത്താവേ, ഏഴു മടങ്ങായി അവരുടേ മടിയിലേക്കു മടക്കുക!

13 നിന്റേ ജനവും നിൻ മേച്ചലിലേ ആടുകളുമായുള്ള ഞങ്ങളോ (൭൧, ൧)
എന്നും നിന്നെ വാഴ്ത്തുകയും
തലമുറതലമുറയോളം നിന്റേ സ്തുതിയെ വൎണ്ണിക്കയും ചെയ്യം.

൮൦. സങ്കീൎത്തനം.

ഞെരുങ്ങുന്ന (വടക്കേ) രാജ്യത്തിന്നു വേണ്ടി സഹായം അപേക്ഷിച്ചു (൫)
സങ്കടത്തെ വൎണ്ണിച്ചു (൯) ദൈവം നട്ട വള്ളിയുടേ അവസ്ഥയെ ഓൎപ്പിച്ചു (൧൫).
യഥാസ്ഥാനത്തിലാക്കുവാൻ യാചിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമരകളെ രാഗത്തിൽ;
ആസാഫിന്റേ കീൎത്തന.

2 ഇസ്രയേലിൻ ഇടയനേ, ചെവിക്കൊള്ളേണമേ!
യോസേഫിനെ ആടുകളെ പോലേ തെളിക്കുന്നവനേ,
കറൂബുകളിൽ വസിക്കുന്നവനേ, വിളങ്ങി വന്നാലും!


8

8

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/107&oldid=188983" എന്ന താളിൽനിന്ന് ശേഖരിച്ചത്